ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം സെപ്റ്റംബർ 23ന് നടത്തും. പൂക്കള മത്സരം, കലാ കായിക മത്സരങ്ങൾ, കുക്കറിഷോ എന്നിവ ഉണ്ടായിരിക്കും.
കെങ്കേരി - ദുബാസിപ്പാളയ ഡിഎസ്എ ഭവനിൽ വച്ചുനടക്കുന്ന സാഹിത്യ സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ പങ്കെടുക്കും. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിക്കും.
രാവിവെ ഒൻപതിന് സമാജം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, ഓണസദ്യ, മെഗാ പ്രോഗ്രാം എന്നിവയും ഉണ്ടായിരിക്കും.
പരിപാടികൾക്കു നേതൃത്വം നൽകുവാനും പരിപാടികൾ മികവുറ്റതാക്കാനും 61 അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് വിപുലമായ ഓണാഘോഷ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.
ഓണാഘോഷ കമ്മിറ്റി:
അഡ്വ. പ്രമോദ് വരപ്രത് - ചെയർമാൻ, പ്രദീപ് പി . ജന. കൺവീനർ, രാജേശ്വരി പ്രഭു - വൈസ് ചെയർ പേഴ്സൺ, പുരുഷോത്തമൻ - വൈസ് ചെയർമാൻ, രാജേഷ് എൻ. കെ - വൈസ് ചെയർമാൻ, സതീഷ് തോട്ടശേരി - വൈസ് ചെയർമാൻ,
പ്രേമ ചന്ദ്രൻ - ജോ. കൺവീനർ, സുധി സുരേന്ദ്രൻ - ജോ. കൺവീനർ, പ്രവീൺ - ജോ.കൺവീനർ,
ബിജു - ജോ. കൺവീനർ, ശിവദാസ് - ട്രെഷറർ, അരവിന്ദാക്ഷൻ - ജോ. ട്രെഷറർ.