എ​ബി എ​ൻ. ജോ​സ​ഫി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ജ​ർ​മ​നി​യി​ൽ
Sunday, September 10, 2023 3:45 PM IST
ബർ​ലി​ൻ: ജ​ർ​മ​നി​യി​ലെ സാ​ർ ന​ദി​യു​ടെ തീ​ര​ത്തെ സാ​ബു​വ​ർ​ഗ് ന​ഗ​ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ അ​മ്യൂ​സി​യ​ത്തി​ൽ എ​ബി എ​ൻ. ജോ​സ​ഫി​ന്‍റെ ദ ​കിം​ഗ്ഡം ഓ​ഫ് ഹോ​സ​സ് (കു​തി​ര വം​ശം) പ​ര​മ്പ​ര​യി​ൽ പെ​ട്ട 20 ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം 17 മു​ത​ൽ തു​ട​ങ്ങു​ന്നു.

മ​നു​ഷ്യ ബ​ന്ധം കൊ​ണ്ട് ക്ഷ​ത​മേ​റ്റ കു​തി​ര വം​ശ​ത്തി​ന്‍റെ വി​മോ​ച​ന​മാ​ണ് പ​ര​മ്പ​ര​യു​ടെ പ്ര​മേ​യം. ഒ​പ്പം യു​ദ്ധ​വി​രു​ദ്ധ സം​വാ​ദ​ങ്ങ​ൾ​ക്കും വി​ശ്വാ​സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കും ചി​ത്ര​ശാ​ല വേ​ദി​യാ​കു​ന്നു.

കേ​ര​ളം - പ്ര​കൃ​തി, ച​രി​ത്രം, ജ​ന​ജീ​വി​തം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഊ​ന്നി ആ​യി​രം ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, കേ​ര​ള ദ​ർ​ശ​നം എ​ന്ന പേ​രി​ൽ ഇ​തി​ന​കം ന​ട​ന്നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ബി​യു​ടെ "ഗാ​ന്ധി​ജി​യും ഗ്രാ​മ സ്വ​രാ​ജും' എ​ന്ന സ്ഥി​രം ഗാ​ല​റി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തൃ​ശൂ​ർ കി​ല​യി​ൽ (കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.


കേ​ര​ള ല​ളി​ത ​ക​ലാ അ​ക്കാ​ദ​മി​യു​ടെ വൈ​സ് ചെ​യ​ർ​മാ​ൻ, കേ​ര​ള സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് പ്ര​സി​ഡ​ന്‍റ് കം ​മാ​നേ​ജ​ർ, കാ​ൻ​സ​ർ പ്ര​തി​രോ​ധ സം​ഘ​ട​ന​യാ​യ ആ​ർ​ട്ട് ക്യാ​ൻ കെ​യ​റി​ന്‍റെ ചെ​യ​ർ​മാ​ൻ എ​ന്നീ ചു​മ​ത​ല​ക​ളും എ​ബി​ എ​ൻ. ജോ​സ​ഫ് വ​ഹി​ക്കു​ന്നു.

ദു​ർ​ലാ​ഷ് ആ​ർ​ട്ട് എ​ന്ന ജ​ർ​മ​ൻ സം​ഘ​ട​ന​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ സം​ഘാ​ട​ക​ർ. ജോ സി​ക്സി​യാ​സ് ഡാ ​സി​ൽ​വി​യ (​പോ​ർ​ച്ചു​ഗ​ൽ), ലി​മ ജോ​സ് കാ​ർ​ലോ​സ് (​ബ്ര​സീ​ൽ), മൈ​ക്കി​ൾ ഫോ​ർ​ഡെ​റ​ർ (ജ​ർ​മ​നി), പൗ​ളി​ൽ ജോ​സ​ന്‍ (ഫ്രാ​ൻ​സ്) എ​ന്നി​വ​രും എ​ബി​ക്കൊ​പ്പം അ​മ്യൂ​സി​യ​ത്തി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു.

ജ​ർ​മ​നി​യി​ൽ നടക്കുന്ന എ​ബി​യു​ടെ നാ​ലാ​മ​ത്തെ ചി​ത്രപ്ര​ദ​ർ​ശ​ന​മാ​ണ് ഇ​ത്.