ജര്‍മനിയില്‍ മാതാവിന്‍റെ ജനനതിരുനാള്‍ ആഘോഷിച്ചു
Thursday, September 14, 2023 11:08 AM IST
ജോസ് കുമ്പിളുവേലില്‍
ലുഡ്വിഗ്സ്ഹാഫന്‍: ജർമനിയിലെ ഹൈഡല്‍ബര്‍ഗ്, മാന്‍ഹൈം, ലുഡ്വിഗ്സ്ഹാഫന്‍ എന്നീ ഇടവകകള്‍ സംയുക്തമായി പരിശുദ്ധ ദൈവമാതാവിന്‍റ ജനനതിരുനാള്‍ ആഘോഷിച്ചു.



ഞായറാഴ്ച രാവിലെ ഒന്പതിന് ലുഡ്വിഗ്സ്ഹാഫനിലെ ഇവാജലിക്കല്‍ മാര്‍ക്കുസ് ചര്‍ച്ചിന്‍റെ ചാപ്പലില്‍ കുര്‍ബാന നടത്തി. തുടര്‍ന്നു പള്ളിഹാളില്‍ ഓണാഘോഷവും നടത്തി.



രെന്‍ജു കൊച്ചുണ്ണി, ക്രുബിന്‍ എബ്രഹാം, നവീന്‍ മാത്യു എന്നിവര്‍ ആഘോഷള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികളില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും കുടുംബസമേതം പങ്കെടുത്തു.