കൈ​ര​ളി ഫെ​റൈ​ന്‍ ഹൈ​ഡ​ല്‍​ബ​ര്‍​ഗ് ഓ​ണാ​ഘോ​ഷം ന​ട​ത്തി
Sunday, September 24, 2023 11:18 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഹൈ​ഡ​ല്‍​ബെ​ര്‍​ഗ്: കൈ​ര​ളി ഫെ​റൈ​ന്‍ ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​ഡ​ല്‍​ബ​ര്‍​ഗ് സെ​ന്‍റ് മ​രി​യ​ന്‍ പ​ള്ളി ഹാ​ളി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ത്തി.

230-ൽ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് തൂ​ശ​നി​ല​യി​ല്‍ 15ല്‍ ​പ​രം വി​ഭ​വ​ങ്ങ​ളോ​ടു കൂ​ടി വി​ള​മ്പി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് കു​മാ​ര്‍ നെ​യ്തി​ല​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു.



ഷൈ​നി മാ​ത്യു (എ​ൻ​എ​സ്കെ), വ​ത്സ​ന്‍ നെ​ല്ലി​ക്കോ​ട്, മി​ഷാ​യേ​ല്‍ കി​ഴു​ക​ണ്ട​യി​ല്‍, ജോ​ണ്‍ ജോ​ര്‍​ജ്, സു​ജി​ത്ത് കു​മാ​ര്‍ നെ​യ്തി​ല​ത്ത് എ​ന്നി​വ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ ഗ്ര​ന്ഥ ക​ര്‍​ത്താ​വും ക​വി​യു​മാ​യ വ​ത്സ​ന്‍ നെ​ല്ലി​ക്കോ​ട് പ്ര​സം​ഗി​ച്ചു.

വീ​ണാ പ്രേം ​ആ​ല​പി​ച്ച മ​ധു​രം കി​നി​യു​ന്ന സി​നി​മാ ഗാ​ന​ങ്ങ​ള്‍ കാ​തു​ക​ള്‍​ക്ക് കു​ളി​ര്‍​മ​യേ​കി. നി​സ​രി ക​ലാ​ക്ഷേ​ത്ര (NSK), മാ​ന്‍​ഹൈ​മു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ന്ന ക്ലാ​സി​ക്ക​ല്‍, സെ​മി​ക്ലാ​സി​ക്ക​ല്‍ ബോ​ളി​വു​ഡ് നൃ​ത്ത​ത്തി​ല്‍ പ്രാ​യ​ഭേ​ദ​മെ​ന്യേ പ​ങ്കെ​ടു​ത്ത 55ല്‍ ​അ​ധി​കം പേ​രു​ടെ ക​ലാ​പ്ര​ക​ട​നം മി​ക​വു​റ്റ ദൃ​ശ്യ​വി​രു​ന്നാ​യി.



സു​പ്രി​ത​യു​ടെ കൊ​ച്ചു​ക​ലാ​കാ​രി​ക​ള്‍ ന​ട​ത്തി​യ നൃ​ത്താ​വി​ഷ്ക്കാ​രം ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​ക്കൂ​ടി. താ​ല​പ്പൊ​ലി​യേ​ന്തി​യ നി​സ​രി ക​ലാ​ക്ഷേ​ത്ര​യു​ടെ കൊ​ച്ചു​സു​ന്ദ​രി​ക​ളാ​ണ് മ​ഹാ​ബ​ലി​യെ (ജോ​ണ്‍ ജോ​ര്‍​ജ്) സ​ദ​സി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​ര്‍​ക്കും സ്രെ​ക്ര​ട്ട​റി ബി​നു തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം (ഗി​ഫ്റ്റ് വൗ​ച്ച​ര്‍) സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​ത് ലോ​ട്ട​സ് ട്രാ​വ​ല്‍​സാ​ണ്.