ബ്രി​സ്റ്റ​ളി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഒക്‌ടോബ​ർ 21ന്
Friday, September 29, 2023 1:59 PM IST
ബ്രി​സ്റ്റ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത സ​ന്ധ്യ ഒ​രു​ങ്ങു​ന്നു.

ക​ർ​ണാ​ട​ക സം​ഗീ​ത​വും ഗ​സ​ൽ സം​ഗീ​ത​വും ലൈ​വ് ആ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​യി​ൽ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത രാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി "ശ്രീ ​രാ​ഗം 2023' ഒക്‌ടോബ​ർ 21ന് ​വൈ​കു​ന്നേ​രം 5.30ന് ​പെ​ൻ​സ്‌​ഫോ​ഡ് വി​ല്ല​ജ് ഹാ​ളി​ൽ ന​ട​ക്കും.

സം​ഗീ​ത വി​ദ്വാ​ൻ ആ​ർ.​എ​ൽ.​വി. ജോ​സ് ജെ​യിം​സി​ന്‍റെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി​യി​ൽ വ​യ​ലി​ൻ ശ്യാം ​ബ​ല​മു​ര​ളി​യും മൃ​ദം​ഗം കൊ​ച്ചി​ൻ അ​കാ​ശും വാ​യി​ക്കും. ഗ​സ​ൽ, ച​ല​ച്ചി​ത്ര സം​ഗീ​ത​വു​മാ​യി പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സ​ന്ദീ​പ് കു​മാ​റും അ​നു ച​ന്ദ്ര​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.


പ​രി​പാ​ടി​യി​ലേ​ക്ക് പ്രീ ​ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത് പാ​സ് വാ​ങ്ങേ​ണ്ട​താ​ണ്. സൗ​ജ​ന്യ​മാ​യി പാ​സ് വാ​ങ്ങാ​ൻ കോ​സ്മോ​പൊ​ലീ​റ്റ​ൻ ക്ല​ബി​ന്‍റെ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് (077 54 724 879) സ​ന്ദേ​ശം അ​യ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.