സ​ജി ത​ട്ടി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ റോമിലെ മലയാളി സമൂഹം അ​നു​ശോ​ച​ന യോ​ഗം ചേർന്നു
Tuesday, October 3, 2023 3:27 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​സ​ജി ത​ട്ടി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ർ​ണി​ലി​യ ഷ​ട്ടി​ൽ ക്ല​ബും തി​യേ​ത്രൊ ഇ​ന്ത്യ​നോ റൊ​മാ​യും അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. റോ​മി​ലു​ള്ള മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു പാ​ണാ​ട്ട്‌​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോം മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ തെ​രേ​സ പു​ത്തൂ​ർ, അ​ലി​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വെ​ട്ടു​കാ​ട​ൻ എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി​ക് സെ​ക്ര​ട്ട​റി ടെ​ൻ​സ് ജോ​സ്, കോ​ർ​ണി​ലി​യ ഷ​ട്ടി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​വി​ൽ, ഒ​ഐ​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഇ​രു​മ്പ​ൻ,

ര​ക്ത​പു​ഷ്പ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ സി.​ഐ നി​യാ​സ്, ഫ്ല​വ​ർ ജോ​സ്, തി​യേ​ത്രൊ ഇ​ന്ത്യ​നോ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ച​ക്കാ​ല​മ​റ്റ​ത്തി​ൽ, സി​ബി കു​മാ​ര, സി​എ​ഫ്ഡി ഡെ​ന്നി, ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ‌ടി. ​ഷി​ജോ, എ​ഴു​ത്തു​കാ​ര​ൻ ജോ​യി ഇ​രു​മ്പ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന​പ്ര​സം​ഗം ന​ട​ത്തി.


സ​ജി​യു​ടെ വേ​ർ​പാ​ട് റോ​മി​ലെ മ​ല​യാ​ളി​ക​ളെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. തീ​യേ​ത്രോ ഇ​ന്ത്യ​നോ ഡ​യ​റ​ക്‌​ട​ർ ജോ​ബി ചൂ​ര​ക്ക​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. റോ​മി​ലെ മ​ല​യാ​ളി സ​മൂ​ഹം സ​ജി​യു​ടെ കു​ടും​ബ​ത്തെ ഓ​ർ​മി​ക്ക​ണ​മെ​ന്ന് തെ​രേ​സ പു​ത്തൂ​ർ പ​റ​ഞ്ഞു. സം​ഘ​ട​ന പ്ര​തി​നി​ധി​യാ​യ സാ​ബു സ്ക​റി​യ ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് യോ​ഗ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

റോ​മി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യിരുന്ന സ​ജി ത​ട്ടി​ൽ ഹൃ​ദ​യാ​ഘ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്.