ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കെങ്കേരി സാറ്റലൈറ്റ് ടൗൺ ഭാനു സ്കൂളിൽ വച്ച് നടത്തും.
പല വിഭാഗത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാൻസി ഡ്രസ്, പ്രസംഗ മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. വിജയികളാകുന്ന കുട്ടികൾക്ക് പാരിതോഷികങ്ങളും നൽകുമെന്ന് ചിൽഡ്രൻസ് വിംഗ് കൺവീനർ ആദ്യ വിൻസെന്റ് അറിയിച്ചു.