ജ​ര്‍​മ​നി​യി​ല്‍ പാ​പ്പ​രാ​യ ക​മ്പ​നി​ക​ളു​ടെ എ​ണ്ണത്തിൽ 19 ശ​ത​മാ​നം വ​ർ​ധന
Wednesday, March 20, 2024 12:28 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ പാ​പ്പ​രാ​യ ക​മ്പ​നി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 19 ശ​ത​മാ​നം വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ര്‍​ഷം ഏ​ക​ദേ​ശം 20,000 ക​മ്പ​നി​ക​ൾ ഇ​നി പാ​പ്പ​ര​ത്ത​ത്തി​ന് ശ്ര​മി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

കോ​വി​ഡ്, ഉ​യ​ര്‍​ന്ന ഊ​ര്‍​ജ വി​ല, പ​ലി​ശ നി​ര​ക്കി​ലെ വ​ർ​ധ​ന എ​ന്നി​വ എ​ല്ലാം ക​മ്പ​നി​ക​ളു​ടെ ചെ​ല​വ് വ​ർ​ധി​പ്പി​ച്ചു. ഇ​താ​ണ് പാ​പ്പ​രാ​യ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

വെ​യ​ര്‍​ഹൗ​സിം​ഗ് മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.