വാ​ർ​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ച് ബ്രി​ട്ടീ​ഷ് കേ​ര​ള​ലൈ​റ്റ് ട്ര​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Tuesday, March 26, 2024 5:37 PM IST
വി​ൽ​സ​ൺ പു​ന്നോ​ലി​ൽ
എ​ക്സി​റ്റ​ർ: ബ്രി​ട്ട​നി​ലെ മ​ല​യാ​ളി ട്രക്ക് ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ്രി​ട്ടീ​ഷ് കേ​ര​ള​ലൈ​റ്റ് ട്രക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പീ​ക്ക് ഡി​സ്ട്രി​ക്‌​ടി​ലെ തോ​ര്‍​ഗ്ബ്രി​ഡ്ജ് ഔ​ട്ട്ഡോ​ര്‍ സെ​ന്‍റ​റി​ലാ​ണ് വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ന്ന​ത്.

60ല​ധി​കം കു​ടം​ബാം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കു​ച്ചേ​ർ​ന്നു. ട്രക്ക് മേ​ഖ​ല​യി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കുന്ന ഡ്രൈ​വ​ർ​മാ​രെ പരിപാടിയിൽ ആ​ദ​രിച്ചു. മു​തി​ര്‍​ന്ന ഡ്രൈ​വ​ര്‍​മാ​ർ തങ്ങളുടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വച്ചു.



മേഖലയിലെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും യു​വാ​ക്ക​ളെ എ​ങ്ങ​നെ ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​രാം എ​ന്ന​തി​നെ​ക്കു​റി​ച്ചും ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു തോ​മ​സ്, റോ​യ് തോ​മ​സ്, ജെ​യി​ന്‍ ജോ​സ​ഫ്, റ്റോ​സി സ​ക്ക​റി​യ, രാ​ജീ​വ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ​സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ സം​ഘ​ട​ന​യെ കൂ​ടു​ത​ല്‍ ക​രു​ത്തോ​ടും മി​ക​വോ​ടും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​നാ​യി ക​മ്മിറ്റി​യി​ലേ​ക്ക് നി​പ്പി ജോ​സ​ഫ്, ബി​ജു ജോ​സ​ഫ്, ജി​സ്മോ​ന്‍ മാ​ത്യു എ​ന്നി​വ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി.



സം​ഗ​മ​ത്തി​ല്‍ വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ അരങ്ങേറി. വി​ഭ​വസ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​പു​ല​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നും കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു.