അ​യ​ർ​ല​ൻ​ഡി​ൽ ശ​നി​യാ​ഴ്ച കാ​ത്‌​ലീ​ൻ കൊടുങ്കാറ്റ് വീ​ശു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Friday, April 5, 2024 3:35 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ശ​നി​യാ​ഴ്ച കാ​ത്‌​ലീ​ൻ കൊടുങ്കാറ്റ് വീ​ശു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്ത് ​യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാ​വി​ലെ ഏഴ് മു​ത​ൽ വൈ​കു​ന്നേ​രം ആറ് വ​രെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

അ​ഞ്ച് കൗ​ണ്ടി​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കെ​റി, കോ​ർ​ക്ക്, ഗാ​ൽ​വേ, മേ​യോ, വാ​ട്ട​ർ​ഫോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​റ്റ് രൂ​ക്ഷ​മാ​വു​ക. കാ​റ്റി​നൊ​പ്പം മ​ഴ​യു​മു​ണ്ടാ​വും.

വെ​ള്ള​പ്പൊ​ക്കം, വൈ​ദ്യു​തി ത​ട​സം , ഗ​താ​ഗ​ത ത​ട​സം തു​ട​ങ്ങി​യ​വ​യ്‌​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.