ഹേ​മ സംഘടിപ്പിച്ച ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് സ്നേ​ഹ സം​ഗ​മം സ​മാ​പി​ച്ചു
Monday, April 8, 2024 2:54 PM IST
ഹെ​റി​ഫോ​ഡ്: യു​കെ​യി​ലെ ക​ലാ സാം​സ്‌​കാ​രി​ക സം​ഘ​ട​ന ഹേ​മ ന​ട​ത്തി​യ ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് സ്നേ​ഹ സം​ഗ​മം "EVE -2k24' സ​മാ​പി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാലിന് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ രാ​ത്രി 12 വ​രെ നീ​ണ്ടുനി​ന്നു.



പൊ​തുസ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന​വും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ജ​നസാ​ന്നിധ്യം കൊ​ണ്ട് ശ്ര​ദ്ധ​നേ​ടി. ഹെ​റി​ഫോ​ഡ് മേ​യ​ർ, എൻഎ‌ച്ച്എസ് ട്ര​സ്റ്റ്‌ മേ​ധാ​വി തു​ട​ങ്ങി​യ വിശി​ഷ്‌ട വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.





​അ​തി​ഥി​ക​ളെ ഹേ​മ പ്ര​സി​ഡ​ന്‍റ് ​സാ​ജ​ൻ ജോ​സ​ഫി​ന്‍റെ നേതൃത്വ​ത്തി​ൽ ചെ​ണ്ട മേ​ള​ത്തി​ന്‍റെ​യും താ​ലപൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു. ഗാ​ന​മേ​ള, ഡാ​ൻ​സ്, കോ​മ​ഡി​ഷോ, ഡിജെ, എർലി ബേർഡ്, ലേ​ലം തുടങ്ങിയ പ​രി​പാ​ടി​ക​ളും മാ​ജി​ക് മ​സാ​ല ടീം ​ഒ​രു​ക്കി​യ സ്വ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.





സി​താ​ര​യും ആ​ൻ​സ്റ്റി​നുമായിരുന്നു പരിപാടിയുടെ അ​വ​താ​ര​ക​ർ. ഹേ​മ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ​ജെ​യ്സ​ൺ ആ​റ്റു​വ പ്രോ​ഗ്രം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഹേ​മ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മിറ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.