ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്‌​മ സ​മ്മേ​ള​നം ഏ​പ്രി​ൽ 13ന് ​ലെ​സ്റ്റ​റി​ൽ
Tuesday, April 9, 2024 11:12 AM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്‌​മ പ്ര​തി​നി​ധി​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ലെ​സ്റ്റ​റി​ലെ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ ഏ​പ്രി​ൽ 13ന് ​ന​ട​ത്ത​പ്പെ​ടും.

രൂ​പ​ത​യു​ടെ 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള ഇ​ട​വ​ക, മി​ഷ​ൻ, പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

രൂ​പ​താ കു​ടും​ബ​ക്കൂ​ട്ടാ​യ്‌​മ ക​മ്മീ​ഷ​ൻ ചാ​ർ​ജു​ള്ള സി​ഞ്ചേ​ലൂ​സ് പെ​രി​യ ഫാ. ​ജോ​ർ​ജ് ചേ​ലെ​യ്‌​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര എ​ന്നി​വ​രോ​ടൊ​പ്പം രൂ​പ​ത​യു​ടെ 12 റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​രാ​യ വൈ​ദി​ക​രും മി​ഷ​ൻ ഡ​യ​റ​ക്ട​ർ മാ​രാ​യ വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​നാ​കും.

എ​ല്ലാ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള 300ല​ധി​കം പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രു​മാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് വൈ​കു​ന്നേ​രം നാ​ലി​ന് പ​ര്യ​വ​സാ​നി​ക്കു​ന്ന കാ​ര്യ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​താ കു​ടും​ബ​ക്കൂ​ട്ടാ​യ്‌​മ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.