വത്തിക്കാൻ പ്രതിനിധി വിയറ്റ്നാമിൽ
Wednesday, April 10, 2024 10:50 AM IST
നോം​​​പെ​​​ൻ: വ​​​ത്തി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് പോ​​​ൾ റി​​​ച്ചാ​​​ർ​​​ഡ് ഗ​​​ലാ​​​ഹ​​​ർ വി​​​യ​​​റ്റ്‌​​​നാ​​​മി​​​ൽ ആ​​​റു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. വ​​​ത്തി​​​ക്കാ​​​നും വി​​​യ​​​റ്റ്നാ​​​മും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പാം ​​​മി​​​ൻ ചി​​​ൻ, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ബു​​​യി താ​​​ൻ സ​​​ൺ എ​​​ന്നി​​​വ​​​രു​​​മാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഹാ​​​നോ​​​യി​​​യി​​​ലും ഹ്യൂ ​​​ന​​​ഗ​​​ര​​​ത്തി​​​ലും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും.

വി​​​യ​​​റ്റ്നാ​​​മും വ​​​ത്തി​​​ക്കാ​​​നും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം 1975ൽ ​​​ത​​​ക​​​ർ​​​ന്നു​​​വെ​​​ങ്കി​​​ലും 1990ക​​​ളോ​​​ടെ മെ​​​ച്ച​​​പ്പെ​​​ട്ടു​​​തു​​​ട​​​ങ്ങി. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മ​​​രേ​​​ക് സ​​​ലെ​​​വെ​​​സ്കി​​​യെ വി​​​യ​​​റ്റ്നാ​​​മി​​​ലെ ആ​​​ദ്യ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ൺ​​​ഷ്യോ ആ​​​യി നി​​​യ​​​മി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ വി​​​യ​​​റ്റ്നാം പ്ര​​​സി​​​ഡ​​​ന്‍റ് വോ ​​​വാ​​​ൻ തു​​​വോം​​​ഗ് വ​​​ത്തി​​​ക്കാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.