ഇ​റ്റ​ലി​യി​ലെ ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തി​ൽ സ്ഫോ​ട​നം; നാ​ലു​പേ​ർ മ​രി​ച്ചു
Wednesday, April 10, 2024 11:00 AM IST
റോം: ​ഇ​റ്റ​ലി​യി​ലെ ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. സു​വി​യാ​ന ത​ടാ​ക​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​ന​ൽ ഗ്രീ​ൻ പ​വ​ർ ന​ട​ത്തു​ന്ന ബാ​ർ​ഗി പ്ലാ​ന്‍റി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി മ​ധ്യ ഇ​റ്റ​ലി​യി​ലെ ബൊ​ലോ​ഗ്ന പ്രി​ഫെ​ക്ച​റി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ എ​എ​ഫ്‌​പി​യോ​ട് പ​റ​ഞ്ഞു. സ്‌​ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് കാ​ണാ​താ​യ​വ​ർ​ക്കാ​യി അ​ഗ്നി​ശ​മ​ന സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി.

അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്‌​ഫോ​ട​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യാ​ന​ക​മാ​യ വാ​ർ​ത്ത​ക​ൾ ഭ​യ​ത്തോ​ടെ​യാ​ണ് താ​ൻ നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.