യു​കെ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്തു​വ​ന്ന 12 ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ൽ
Friday, April 12, 2024 10:11 AM IST
ല​ണ്ട​ൻ: യു​കെ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്തു​വ​ന്ന 12 ഇ​ന്ത്യ​ക്കാ​രെ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. വീ​സ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച കു​റ്റ​ത്തി​ന് ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത്. ഇ​വ​ർ കേ​ക്ക്, കി​ട​ക്ക ഫാ​ക്ട​റി​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇം​ഗ്ല​ണ്ട് വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ് മേ​ഖ​ല​യി​ലെ കി​ട​ക്ക​നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന ഏ​ഴ് പേ​രും തൊ​ട്ട​ടു​ത്ത കേ​ക്ക് ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന നാ​ല് പേ​രു​മാ​ണ് ഇ​മി​ഗ്രേ​ഷ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്കു നി​ന്ന സ്ത്രീ​യും അ​റ​സ്റ്റി​ലാ​യി. അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​രെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ത​ട​ങ്ക​ലി​ലാ​ക്കി. എ​ട്ടു​പേ​രെ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സി​ൽ പ​തി​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ജാ​മ്യ​ത്തി​ൽ​വി​ട്ടു.

നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കു നി​ർ​ത്തി​യ കു​റ്റ​ത്തി​ന് ര​ണ്ട് ക​മ്പ​നി​ക​ൾ​ക്കും വ​ൻ​തു​ക പി​ഴ​ചു​മ​ത്ത​പ്പെ​ടാം.