വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി‌യ​ൺ ഈ​സ്റ്റ​ർ - ​ഈ​ദ് - വി​ഷു ആ​ഘോ​ഷം 27ന്
Saturday, April 13, 2024 2:53 AM IST
ജോളി എം. പടയാട്ടിൽ
ലണ്ടൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി‌യ​ൺ ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ - ​ഈ​ദ് - വി​ഷു ആ​ഘോ​ഷം താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് മ​റി​യ പോ​ൾ, ഇ​ഞ്ച​നാ​നി​യ​ൽ, പാ​ണ​ക്കാ​ട സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ആ​ത്മീ​യ ഗു​രു​വും ശാ​ന്തി​ഗ്രാം ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ്വാ​മി ഗു​രു​ര​ത്ന ജ്ഞാ​ന​ത​പ​സി​യും ചേ​ർ​ന്ന് ഈ മാസം 27ന് ​വൈ​കുന്നേരം മൂന്നിന് (യുകെ സമയം), 7.30 (​ഇന്ത്യൻ സമയം) വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ, റീ​ജിയൺ, ഫോ​റം​സ്, പ്രൊ​വി​ൻ​സ് ലീ​ഡേ​ഴ്സി​നോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പാ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഈ ​വ​ർ​ഷം ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​യി എ​ല്ലാ മാ​സ​ത്തി​ന്‍റേ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ പ​തി​മൂ​ന്നാം സ​മ്മേ​ള​ന​മാ​ണ് ഈ മാസം 27ന് ​ഈ​സ്റ്റ​ർ -​ ഈ​ദ് - വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി തു​ട​ങ്ങി​യി​രി​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​വ​ദി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും (ക​വി​ത​ക​ൾ, ഗാ​ന​ങ്ങ​ൾ, ഡാ​ൻ​സു​ക​ൾ തു​ട​യ​ങ്ങി​യ​വ ആ​ല​പി​ക്കു​വാ​നും അ​വ​ത​രി​പ്പി​ക്കു​വാ​നും) ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ​ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ സ്വാ​ഗ​തം ചെ​യ്യു​ന്നു.