യു​കെ കെ​യ​ർ വ​ർ​ക്ക​ർ വി​സ: നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Thursday, May 23, 2024 12:17 PM IST
ല​ണ്ട​ൻ: ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​ർ വി​സ​ക​ൾ​ക്കു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി യു​കെ. ഇ​തോ​ടെ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. ഹെ​ൽ​ത്ത് ആ​ൻ​ഡ് കെ​യ​ർ വി​സ അ​പേ​ക്ഷ​ക​ളി​ൽ 76 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് മ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. യു​കെ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​ർ വി​സ അ​പേ​ക്ഷ​ക​ളി​ൽ 76 ശ​ത​മാ​നം കു​റ​വും കു​ടും​ബ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 58 ശ​ത​മാ​നം കു​റ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

2023ലെ ​ഹെ​ൽ​ത്ത് ആ​ൻ​ഡ് കെ​യ​ർ വി​സ ഗ്രാ​ൻ​ഡു​ക​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യി​രു​ന്നു ഒ​ന്നാ​മ​ത്. യു​കെ​യി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നാ​ടു​ക​ട​ത്ത​ൽ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്. ‌

വി​സ നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ പു​തി​യ ജോ​ലി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ടും.