യൂറോപ്പിൽ കമല ഹാരീസ് തരംഗമെന്ന് റിപ്പോർട്ട്
Wednesday, July 31, 2024 12:13 PM IST
ജോസ് കുമ്പിളുവേലില്‍
ലണ്ടൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് യൂ​റോ​പ്പി​ൽ താ​മ​സി​ക്കു​ന്ന യു​എ​സ് പൗ​ര​ന്മാ​ർ​ക്കും ആ​വേ​ശം പ​ക​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

2.8 ദ​ശ​ല​ക്ഷം അ​മേ​രി​ക്ക​ക്കാ​ര്‍ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. അ​വ​ര്‍​ക്ക് ഫെ​ഡ​റ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വോ​ട്ടു​ചെ​യ്യാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. 2016ല്‍ ​അ​വ​രി​ല്‍ 6.9 ശ​ത​മാ​നം മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.

എ​ന്നാ​ൽ ക​മ​ല ഹാ​രീ​സ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ച​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍ യു​എ​സി​ന്‍റെ ഡെ​മോ​ക്രാ​റ്റ് പാ​ര്‍​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യ്ക്ക് പു​തി​യ ഉ​ണ​ർ​വാ​ണ് സ​മ്മാ​നി​ച്ചി​രു​ന്ന​ത്.


ഇ​തോ​ടെ വോ​ട്ട​ര്‍​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​നി​ലും പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. യു​എ​സ് ഇ​ത​ര പൗ​ര​ന്മാ​ര്‍ ക​മ​ല​യെ സ​ഹാ​യി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നതായും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഫെ​ഡ​റ​ല്‍ പോ​സ്റ്റ് കാ​ര്‍​ഡ് ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി യു​എ​സി​ന് പു​റ​ത്ത് വോ​ട്ടു​ചെ​യ്യാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ഈ ​ആ​ഴ്ച​യി​ലെ ആ​ദ്യ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു.