അ​യ​ർ​ല​ൻ​ഡി​ൽ വ​ടം​വ​ലി യൂ​ണി​യ​ന്‍ രൂ​പീ​ക​രി​ച്ചു
Monday, August 5, 2024 12:34 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വ​ടം​വ​ലി ടീ​മു​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​ന്ന് മ​ത്സ​ര​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി അ​യ​ർ​ല​ൻ​ഡി​ൽ ഓ​ൾ അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി ട​ഗ് ഓ​ഫ് വാ​ർ യൂ​ണി​യ​ൻ (എ​ഐ​എം​ടി​യു) എ​ന്ന പേ​രി​ൽ ഒ​രു ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു.

രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് വ​ടം​വ​ലി​യെ ഉ​യ​ർ​ത്തു​ക, ക​ളി​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ക, കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പൊ​തു​നി​യ​മാ​വ​ലി ത‌​യാ​റാ​ക്കു​ക, ടീ​മു​ക​ളു​ടെ പ​രി​ശീ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് എ​ഐ​എം​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ.

അ​യ​ർ​ല​ൻ​ഡി​ൽ കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് വ​ടം​വ​ലി ഒ​രു പ്ര​ധാ​ന മാ​ധ്യ​മ​മാ​യി മാ​റു​മെ​ന്നും വ​ടം​വ​ലി​യി​ലൂ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​മെ​ന്നും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​നു​ദി​നം പ്ര​ചാ​രം വ​ർ​ധി​ക്കു​ക​യാ​ണ്. മൈ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ്, കേ​ര​ള ഹൗ​സ് കാ​ർ​ണി​വ​ൽ, കോ​യി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് കോ​ർ​ക്ക്, ടി​ഐ​പി​പി ഇ​ന്ത്യ​ൻ ക്ലോ​ൺ​മെ​ൽ സ​മ്മ​ർ​ഫെ​സ്റ്റ്, മി​ഡ്‌​ലാ​ൻ​ഡ് ഇ​ന്ത്യ​ൻ ഫെ​സ്റ്റ്, ഉ​ത്സ​വ് പോ​ർ​ട്ട്‌​ലോ​യി​സ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി​യി​രു​ന്നു.