ആ​ൽ​ബി​ൻ ഷി​ന്‍റോയു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Tuesday, August 6, 2024 10:00 AM IST
അ​ടി​മാ​ലി: വ​ട​ക്ക​ൻ യൂ​റോ​പ്പി​ലെ ലാ​ത്വി​യ​യി​ലെ ത​ടാ​ക​ത്തി​ൽ മു​ങ്ങിമ​രി​ച്ച ആ​ന​ച്ചാ​ൽ സ്വ​ദേ​ശി​യും വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ൽ​ബി​ൻ ഷി​ന്‍റോ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

ആ​ന​ച്ചാ​ൽ അ​റ​ക്ക​ൽ ഷി​ന്‍റോ - റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ൽ​ബി​നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​യി​രു​ന്നു വ​ട​ക്ക​ൻ യൂ​റോ​പ്പി​ലെ ലാ​ത്വി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​ഗ​യി​ലെ ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യ​ത്.

പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ആ​ൽ​ബി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​ട്ടി​ലെ​ത്തി​ച്ച ആ​ൽ​ബി​ന്‍റെ മൃ​ത​ദേ​ഹം തോ​ക്കു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.


കാ​യി​ക താ​ര​മാ​യി​രു​ന്ന ആ​ൽ​ബി​ൻ എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. പി​താ​വ് ഷി​ന്‍റോ ജീ​പ്പ് ഡ്രൈ​വ​റാ​ണ്. മാ​താ​വ് റീ​ന അ​ധ്യാ​പി​ക​യാ​ണ്.