വ​യ​നാടിന് സ​മീ​ക്ഷ​യു​ടെ കൈ​ത്താ​ങ്ങ്
Wednesday, August 7, 2024 6:57 AM IST
ല​ണ്ട​ൻ: യു​കെ​യി​ലെ പു​രോ​ഗ​മ​ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

അ​ർ​ഹ​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ച് ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. വ​യ​നാ​ടി​നെ ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​ത് ജ​ന്മ​നാ​ടി​നോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​യാ​ണ് സ​മീ​ക്ഷ കാ​ണു​ന്ന​ത്. തു​ട​ർ​ന്നും ​സ​മീ​ക്ഷ​യു​ടെ സ​ഹാ​യ​ഹ​സ്തം വ​യ​നാ​ടി​നു​ണ്ടാ​കും എന്ന് ഭാരവാഹികൾ അറിയിച്ചു.