കാലടി: യുകെയിൽ വാഹനാപകടത്തിൽ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി ജോർജിന്റെ മകൻ ജോയൽ ജോർജ് (24) ആണ് മരിച്ചത്.
യുകെയിലെ സ്വാൻസിയിൽ താമസിക്കുന്ന ജോയൽ കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോകുന്പോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ജോയൽ ചൊവ്വാഴ്ച മരിച്ചു.
മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ്. സഹോദരി: അനീഷ.