നി​ര്‍​മ്മ​ല ഫെ​ര്‍​ണാ​ണ്ട​സ് കൊ​ളോ​ണി​ല്‍ അ​ന്ത​രി​ച്ചു
Saturday, July 5, 2025 2:50 PM IST
ജോസ് കുമ്പിളുവേലില്‍
കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ സൂ​ര്‍​ത്തി​ല്‍ നി​ന്നു​ള്ള നി​ര്‍​മ്മ​ല ഫെ​ര്‍​ണാ​ണ്ട​സ്(72) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. കൊ​ല്ലം ത​ങ്ക​ശേ​രി പു​ന്ന​ത്ത​ല സ്വ​ദേ​ശി​നി​യാ​യ നി​ര്‍​മ്മ​ല ഹോം ​കെ​യ​ര്‍ സ​ര്‍​വീ​സ് ഉ​ട​മ​യാ​യി​രു​ന്നു.

50 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ൻ​പ് ജ​ര്‍​മ​നി​യി​ലെ​ത്തി ഭാ​ഷ പ​ഠി​ച്ച് ആ​തു​ര​സേ​വ​ന​രം​ഗ​ത്തും സാ​മൂ​ഹി​ക രം​ഗ​ത്തും ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​യാ​ളാ​ണ് നി​ര്‍​മ്മ​ല. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ലീ​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്. ര​ണ്ടു മ​ക്ക​ളു​ണ്ട്.


കൊ​ളോ​ണ്‍ പോ​ര്‍​സി​ല്‍ താ​മ​സി​ക്കു​ന്ന ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി​യു​ടെ ഭാ​ര്യ ജാ​നെ​റ്റി​ന്‍റെ മൂ​ത്ത​സ​ഹോ​ദ​രി​യാ​ണ് നി​ര്‍​മ്മ​ല.