രാ​ജ്യാ​ന്ത​ര റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ് ബ​ർ​മിം​ഗ്ഹാ​മി​ൽ
Saturday, July 5, 2025 3:13 PM IST
അനിൽ ഹരി
ബ​ർ​മിം​ഗ്ഹാം: പ്ര​ഫ​ഷ​ണ​ൽ അ​ല​യ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് കാ​മ്പ​സി​ൽ രാ​ജ്യാ​ന്ത​ര റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

"Building Bridges in Radiology: Learn - Network - Thrive' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ആ​ഷ്ഫോ​ർ​ഡി​ലെ പാ​ർ​ല​മെ​ന്‍റ് അം​ഗം സോ​ജ​ൻ ജോ​സ​ഫ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.


സൊ​സൈ​റ്റി ആ​ൻ​ഡ് കോ​ള​ജ് ഓ​ഫ് റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സി​ന്‍റെ സി​ഇ​ഒ റി​ച്ചാ​ർ​ഡ് ഇ​വാ​ൻ​സ്, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സൊ​സൈ​റ്റി ഓ​ഫ് റേ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് ആ​ൻ​ഡ് റേ​ഡി​യേ​ഷ​ൻ ടെ​ക്നോ​ള​ജി​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ന​പ​പോം​ഗ് പോം​ഗ്‌​നാ​പം​ഗ് എ​ന്നി​വ​രു​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.