മോദിക്കെതിരേ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു
Tuesday, September 22, 2015 8:21 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ ഗ്രൂപ്പ് തയാറെടുക്കുന്നു.

കാലിഫോര്‍ണിയ സാന്‍ഹൊസെ എസ്എപി സെന്ററില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അതേസമയത്തു തന്നെ പുറത്ത് ആയിരങ്ങളെ അണിനിരത്തി സമാധാനപരമായ റാലി സംഘടിപ്പിക്കുമെന്ന് അലയന്‍സ് ഫോര്‍ ജസ്റീസ് ആന്‍ഡ് അക്കൌണ്ടബിലിറ്റി എന്ന സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാണിക്കുന്ന വ്യാജ നേട്ടങ്ങള്‍ക്കെതിരെയാണ് റാലി. പ്രധാനമന്ത്രിയുടെ പരാജയങ്ങള്‍ ജനമധ്യത്തില്‍ തുറന്നു കാണിക്കുന്നതിന് ംംം.ാീറശളമശഹ.രീാ എന്ന വെബ്സൈറ്റും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് മാഡിസന്‍ സ്ക്വയറില്‍ ഗാര്‍ഡനില്‍ ജനങ്ങളെ മോദി അഭിസംബോധന ചെയ്യുമ്പോള്‍ അവിടെയും ഈ സംഘടന റാലി സംഘടിപ്പിച്ചിരുന്നു.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് നരേന്ദ്ര മോദി സിലിക്കണ്‍വാലിയില്‍ പ്രസംഗിക്കും. സ്വതന്ത്ര ആശയ വിനിമയത്തിനുളള സംരക്ഷണം, സ്വകാര്യത എങ്ങനെയാണ്. മോദിയുടെ മുന്‍ കാര്യ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കുക എന്നത് ഞങ്ങളില്‍ കൂടുതല്‍ ഉത്കണ്ഠ ജനിപ്പിക്കുന്നതായി എജിഎ പ്രതിനിധി അനിര്‍വന്‍ ചാറ്റര്‍ജി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍