ലാസ് വേഗാസ് വെടിവയ്പ്പ്: എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു
Saturday, October 7, 2017 5:36 AM IST
ലാസ് വേഗാസ്: ലാസ് വേഗാസിൽ ഞായറാഴ്ച 58 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനു പിന്നിലെ പ്രേരക ശക്തി അന്വേഷിക്കുന്നതിനായി എഫ്ബിഐ പൊതുജനങ്ങളുടെ സഹായം തേടുന്നു. സംഭവവുമായി ബന്ധപ്പെട്ട നിഗൂഢതകൾ പുറത്തുകൊണ്ടുവരുന്നതിനായി ആളുകൾക്ക് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കണമെന്ന് എഫ്ബിഐ അറിയിച്ചു. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമാക്കാത്തതിനെ തുടർന്നാണ് നടപടി.

ലാസ് വേഗാസിൽ സം​​​​ഗീ​​​​തപ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ നെ​​വാ​​ഡ സ്വ​​ദേ​​ശി​​യാ​​യ സ്റ്റെ​​​​ഫാ​​​​ൻ പ​​​​ഡ്ഡോ​​​​ക് (64) ആ​​ണു വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. പോ​​ലീ​​സ് എ​​ത്തു​​ന്ന​​തി​​നു മു​​ന്പ് ഇ​​​​യാ​​​​ൾ സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ചിരുന്നു. 58 പേ​​​​ർ കൊല്ലപ്പെടുകയും അഞ്ഞൂ​​റി​​ലേ​​റെ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽക്കുകയും ചെയ്തു.