തിരുവല്ല: തച്ചേടത്ത് പരേതനായ ഈപ്പന്റെ മകൻ ടി.ഇ. ജേക്കബ് (ജേക്കബ് സാർ, 87, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ, കൊല്ലം) നിര്യാതനായി. ഭൗതീകശരീരം ഓഗസ്റ്റ് 21നു ബുധനാഴ്ച രാവിലെ 11ന് ഭവനത്തിൽ കൊണ്ടുവരുന്നതും, ശുശ്രൂഷകൾക്കുശേഷം മൂന്നു മണിക്ക് തിരുവല്ല കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മോർ ക്രിസോസ്റ്റമോസിന്റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നുതുമാണ്.
ഭാര്യ: പൊന്നമ്മ ജേക്കബ് അയിരൂർ കേളുതറയിൽ കുടുംബാംഗമാണ്. മക്കൾ: മോട്ടി (ദോഹ), മിനി (യുഎസ്എ), മഞ്ജു (യു.എസ്.എ). മരുമക്കൾ: സുമ തേനമാക്കൽ കാപ്പിൽ പുത്തൻപുര (ദോഹ), അനിൽ പേക്കുഴി മേപ്പുറത്ത് ആനിക്കാട് (യുഎസ്എ), സന്തോഷ് മങ്ങാട് പത്തനാപുരം (യുഎസ്എ). കൊച്ചുമക്കൾ: അൻസിൽ, മന്ന, മിക്ക, അനീഷ്, ആഷിഷ്, മീവൽ, ഹന്ന.
പരേതൻ ദീർഘകാലം തിരുവല്ല ബഥനി സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്ററായും, കായംകുളം എം.എസ്.എം കോളജ് ബർസാർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം