Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കൊറോണ: ലോകശ്രദ്ധയില്‍ ന്യൂജഴ്സി; പോരാടാൻ വിരമിച്ചവരും ജാഗ്രതയോടെ മലയാളികളും
Monday, April 6, 2020 7:04 PM IST
ന്യൂജഴ്സി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങളും 3,482 പോസിറ്റീവ് ടെസ്റ്റുകളും സംഭവിച്ചതോടെ കോവിഡ് 19 ന്റെ രാജ്യത്തെ രണ്ടാമത്തെ ഹോട്ട് സ്പോട്ടായി ന്യൂജഴ്സി മാറി. ഇതുവരെ ഇവിടെ 917 മരണങ്ങളാണുള്ളത്. സംസ്ഥാനത്തൊട്ടാകെ 37,505 രോഗികളും. ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതരാവസ്ഥയിലുണ്ട്. ബര്‍ഗന്‍ കൗണ്ടിയില്‍ 189 മരണങ്ങളുണ്ടായി. ഇവിടെ 6187 പേര് രോഗികളായുണ്ട്. തൊട്ടുപിന്നിലായി എസെക്സ് കൗണ്ടിയുണ്ട്, 172 മരണങ്ങളുമായി. 4,082 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ഇവിടെയുണ്ട്. ഹഡ്സണ്‍ കൗണ്ടിയില്‍ 87 പേര് മരിച്ചു. 3,924 രോഗികളാണ് ഇവിടെയുള്ളത്.പസ്സെയിക്ക് കൗണ്ടിയില്‍ 42 മരണങ്ങളും 3,227 രോഗികളും. യൂണിയന് കൗണ്ടിയില്‍ 71 മരണങ്ങളും 3,216 രോഗികളും. മിഡില്‍സെക്സ് കൗണ്ടിയില്‍ 80 മരണങ്ങളും 2,950 രോഗികളും. മന്മത്ത് കൗണ്ടിയില്‍ 58 മരണങ്ങളും 2,354 പോസിറ്റീവ് കേസുകളും. ഓഷ്യന്‍ കൗണ്ടിയില്‍ 62 മരണങ്ങളുണ്ടായി. രോഗികളുടെ എണ്ണം 2,177. മോറിസ് കൗണ്ടിയില്‍ ഇതുവരെ 55 പേര് മരിച്ചു, രോഗികള്‍ 1,800. സോമര്‍സെറ്റില്‍ 26 മരണങ്ങള്, രോഗികളായത് 833 പേര്. മെര്‍സര്‍ കൗണ്ടിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 16 മരണങ്ങളും 654 കേസുകളും. കാംഡനില്‍ എട്ടു മരണങ്ങള്, 556 രോഗികളും. ബര്ലിംഗ്ടണ് കൗണ്ടിയില്‍ 11 മരണങ്ങളും 547 രോഗികളും. സസെക്സില്‍ 9 മരണം, ഗ്ളൂക്കോസ്റ്ററില് 3 മരണങ്ങള് വാറന്‍ കൗണ്ടിയില്‍ 6 മരണങ്ങള്, ഹണ്ടര്ഡണില് രണ്ടു മരണം, അറ്റ്ലാന്റികില് ഒരാളും കേപ്മേയില് രണ്ടു പേരും കംബര്‍ലാന്‍ഡില്‍ രണ്ടു പേരും സേലം കൗണ്ടിയില്‍ രണ്ടു പേരും മരിച്ചു. ഇവിടൊക്കെയും പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
കൊറോണ വൈറസിനെതിരെ പോരാടാന്‍ ന്യൂജഴ്സിയെ സഹായിക്കുന്നതിന് വിരമിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നഴ്സ് പ്രാക്ടീഷണര്‍മാര്‍ക്കും ഇപ്പോള്‍ അവരുടെ ലൈസന്‍സുകള്‍ സൗജന്യമായി വീണ്ടും അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം റെസ്പിറ്റോറി കെയര്‍ തെറാപ്പിസ്റ്റുകള്‍ക്കും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സജീവമായിരുന്ന ലൈസന്‍സുള്ള മറ്റുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ സേവനമനുഷ്ഠിക്കുന്ന ന്യൂജേഴ്സി ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമേകാന്‍ ഈ പ്രവൃത്തി സഹായിക്കുമെന്ന് പഞ്ചാബി വംശജനായ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗുര്‍ബിര്‍ ഗ്രേവല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരത്തില്‍ ഏകദേശം 1,000 ത്തിലധികം ഡോക്ടര്‍മാര്‍ക്കും പതിനായിരക്കണക്കിന് നഴ്സുമാര്‍ക്കും യോഗ്യതയുണ്ടെന്ന് ഗ്രേവലിന്റെ ഓഫീസ് പറയുന്നു. ഒരു ദിവസത്തിനകം അവര്‍ക്ക് ഗ്രീന്‍സിഗ്നല്‍ ലഭിക്കും. പുതിയ ലൈസന്‍സുകള്‍ സംസ്ഥാനത്തിന്റെ പൊതു അടിയന്തരാവസ്ഥയിലുടനീളം പ്രാബല്യമുണ്ടായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍, ന്യൂജേഴ്സിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ചില വിദേശ ഡോക്ടര്‍മാരെയും ഈ ഉത്തരവ് അനുവദിക്കുന്നു. കൂടാതെ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മരുന്നുകളുടെ കുറിപ്പുകള്‍ക്കും അനുമതി നല്‍കും. പുറമേ, ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍ക്കും അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സുമാര്‍ക്കും ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരവും നല്‍കും. സംസ്ഥാനത്തെ ആശുപത്രികളിലെ ബുദ്ധിമുട്ട് ലഘൂകരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. ഗ്രേവലിന്റെ ഓഫീസ് പറയുന്നതനുസരിച്ച് 4,000 ത്തോളം സംസ്ഥാന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ താല്‍ക്കാലിക ലൈസന്‍സുകള്‍ ലഭിച്ചിട്ടുണ്ട്. 5,200 ആരോഗ്യ പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ആഹ്വാനത്തിന് ഇതിനകം മറുപടി നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. കൂടാതെ, ചില നഴ്സുമാര്‍ക്ക് ഇപ്പോള്‍ ഫോണിലൂടെ ഹോം ചെക്കപ്പുകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണഗതിയില്‍, സൂപ്പര്‍വൈസിംഗ് നഴ്സുമാര്‍ ചില വൃദ്ധരെയും വികലാംഗരെയും 60 ദിവസത്തിലൊരിക്കല്‍ പ്ലാന്ഓഫ്കെയര് വിലയിരുത്തലുകള്‍ക്കായി സന്ദര്‍ശിക്കണം. പകരം ഫോണ്‍ കോളുകളോ വിഡിയോ ചാറ്റുകളോ അനുവദിക്കുന്നതിനാണ് ഈ നിയമം ഒഴിവാക്കിയതെന്ന് ഉപഭോക്തൃ കാര്യ വിഭാഗം അറിയിച്ചു. ആയിരത്തിലധികം സ്വകാര്യ ഗാര്‍ഹികആരോഗ്യ ബിസിനസുകള്‍ സംസ്ഥാനത്തുണ്ട്, ഓരോന്നിനും കുറഞ്ഞത് ഒരു സൂപ്പര്‍വൈസിംഗ് നഴ്സെങ്കിലും വേണം. ദിവസേനയുള്ള ഹോം കെയര്‍ നല്കുന്ന നഴ്സുമാര്‍ക്ക് ഈ ഇളവ് ബാധകമല്ല.ആഘോഷങ്ങളില്ല, ചില ആശ്വാസങ്ങൾ മാത്രംകൊറോണ വൈറസ് എല്ലാതരത്തിലുമുള്ള ആഘോഷങ്ങള്‍ റദ്ദാക്കി. പക്ഷേ, ന്യൂജഴ്സിയിലെ ചെറി പൂക്കള്‍ പുഷ്പിച്ചു നില്ക്കുന്നതു കാണാന്‍ കഴിയും, എങ്ങനെയെന്നോ? ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്നു മാത്രം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം, പിങ്ക്, വൈറ്റ് പൂക്കള്‍ കാണാന്‍ ന്യൂവാര്‍ക്കിലെ ബ്രാഞ്ച് ബ്രൂക്ക് പാര്‍ക്കിലൂടെ കാല്‍നടയായി പോകുന്ന ആയിരങ്ങളെ പിന്തിരിപ്പിച്ചു കഴിഞ്ഞു. നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുകയോ പുറത്തുകടക്കുകയോ ചെയ്യാത്തിടത്തോളം കാലം നിങ്ങള്‍ക്ക് പാര്‍ക്കിലൂടെ വാഹനമോടിക്കാന്‍ കഴിയുമെങ്കിലും ചെറി ബ്ളോസം ഫെസ്റ്റ് റദ്ദാക്കി.
കൂടുതല്‍ എന്‍95 മാസ്കുകളും മറ്റ് ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും സംസ്ഥാനത്തിന് ഉടന്‍ ലഭിക്കുമെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. 70,000 ത്തിലധികം എന്‍95 മാസ്കുകളും 5,000 ഗ്ലൗസുകളും സംസ്ഥാനത്തിന് ലഭിക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി സംസാരിച്ച അദ്ദേഹം 1,650 വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് കൂടുതല്‍ സപ്ലൈസ് ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു. മന്മത്ത് കൗണ്ടിയിലെ അഞ്ച് ആശുപത്രികള്‍ക്കും 75 പോലീസ് വകുപ്പുകള്‍ക്കും പ്രഥമശുശ്രൂഷാ സ്ക്വാഡുകള്‍ക്കും ആയിരക്കണക്കിന് മാസ്കുകള്‍, ലാറ്റക്സ് ഗ്ലൗസുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ സ്റ്റേറ്റ് സെനറ്ററും മലയാളിയുമായ വിന് ഗോപാല്‍ (ഡി 11-ാമത് ഡിസ്ട്രിക്റ്റ്) സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു.വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ക്കും മറ്റ് സാധനങ്ങള്‍ക്കുമായി വിന് ഗോപാല്‍ ഫൗണ്ടേഷന് 25,000 ഡോളര്‍ ഇതുവരെ സ്വരൂപിച്ചു. മന്മത്ത് കൗണ്ടിയിലെ ജനങ്ങള്‍ക്കായി സംഭാവനകളിലൂടെ സ്വരൂപിക്കാന്‍ ഗോപാലിനു ഈറ്റണ്‍ ടൗണ്‍ പോലീസ് മേധാവി ബില്‍ ലൂസിയയുടെ പിന്തുണയുമുണ്ടായിരുന്നു. ഫ്രീഹോള്ഡിലെ സെന്റര്‍സ്റ്റേറ്റ് ഹോസ്പിറ്റല്‍, ഹോംഡെലിലെ ബേഷോര്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, ലോംഗ് ബ്രാഞ്ചിലെ മന്മത്ത് മെഡിക്കല്‍ സെന്റര്‍, നെപ്റ്റിയൂണിലെ ജേഴ്സി ഷോര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍, റെഡ് ബാങ്കിലെ റിവര്‍വ്യൂ ഹോസ്പിറ്റല്‍ എന്നീ അഞ്ച് ആശുപത്രികളിലേക്ക് 1,40000 എന്‍ 95 മാസ്കുകള്‍ നല്‍കുമെന്ന് വിന് ഗോപാല്‍ പറഞ്ഞു. പണം സ്വരൂപിക്കുന്നതിനു പുറമേ, ടോംസ്റിവര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സര്‍ജിക്കല്‍ സപ്ലൈയില്‍ നിന്നുള്ള ആയിരക്കണക്കിന് മാസ്കുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ലഭിച്ചുവെന്ന് ഗോപാല്‍ പറഞ്ഞു. സംഭാവനകള്‍ സ്വീകാര്യമാണെങ്കിലും സാധനങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനായി അവ സംസ്ഥാന ആരോഗ്യ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗോപാല്‍ പറഞ്ഞു.ആബര്‍ഡീന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മുതല്‍ വെസ്റ്റ് ലോംഗ് ബ്രാഞ്ച് ഫസ്റ്റ് എയിഡ് സ്ക്വാഡ് വരെയുള്ള കൗണ്ടിയുടെ 53 മുനിസിപ്പാലിറ്റികളില്‍ പകുതിയിലധികം സഹായവുമായി മുന്നിട്ടിറങ്ങിയെന്നു കോള്‍ട്ട്സ് നെക്കിലെയും ഫ്രീഹോള്ഡിലെയും മുന്‍ സന്നദ്ധസേവകനായ ഗോപാല്‍ പറഞ്ഞു.
ലോംഗ് ബ്രാഞ്ച് നിവാസിയായ 34 കാരനായ രാഷ്ട്രീയക്കാരന് 2017 നവംബറില്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായിരുന്നു. സംഭവാനകള്‍ നല്കാന് ഉദ്ദേശിക്കുന്നവര്‍ vingopalcivic.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.ഇതിനിടയിലും അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട പൊതു വ്യക്തികളില്‍ ഒരാളായി മാറിയിരിക്കുന്ന ഡോ. ആന്റണി ഫൗസി ന്യൂജഴ്സിക്കാരുടെ പ്രിയപ്പെട്ടവനാകുന്നു. അതിനു കാരണമുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് എപ്പിഡെമിക് ഡിസീസസ് ഡയറക്ടര്‍ എന്ന നിലയില്‍, കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് രാജ്യത്ത് ഏറ്റവും വലിയ ഹീറോ ആയ അദ്ദേഹത്തിന്റെ ഭാര്യ ന്യൂജേഴ്സി സ്വദേശിയാണ്. ഡോ. ക്രിസ്റ്റിന് ഗ്രേഡി ലിവിംഗ്സ്റ്റണില്‍ നിന്ന്. പിതാവ് ജോണ്‍ എച്ച്. ജൂണിയര്‍ 1976 മുതല്‍ രണ്ട് ടേം നഗരത്തിലെ മേയറായി സേവനമനുഷ്ഠിച്ചയാളാണ്.
ജോര്‍ജ് ടൗണില്‍ നഴ്സിംഗ്, ബയോളജി എന്നിവയില്‍ ബിരുദവും ബോസ്റ്റണ്‍ കോളേജില്‍ നിന്ന് നഴ്സിംഗില്‍ ബിരുദാനന്തര ബിരുദവും നേടുന്നതിന് മുമ്പ് അവര്‍ ലിവിംഗ്സ്റ്റണ് ഹൈസ്കൂളില്‍ പഠിച്ചിട്ടുണ്ട്. പീന്നിടവര്‍ ജോര്‍ജ് ടൗണിലേക്ക് പോയി പിഎച്ച്ഡി നേടി, ഫിലോസഫിയില്‍. 1980 കളില്‍ എയ്ഡ്സിനെതിരെ പോരാടി, എച്ച്ഐവി പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുകയും എച്ച്ഐവി വാക്സിന് തിരയുന്നതിനെക്കുറിച്ചുള്ള പ്രബന്ധം 1995 ല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററിലെ ബയോളജിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. ഗ്രേഡിയെ 35 വര്‍ഷം മുന്‍പാണ് ഡോ. ഫൗസി വിവാഹം കഴിക്കുന്നത്.
ബ്രസീലിലെ ഒരു ഒരു മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് അവര്‍ കണ്ടുമുട്ടിയത്. ഇപ്പോഴവര്‍ക്ക് മൂന്ന് മുതിര്‍ന്ന പെണ്മക്കളുണ്ട്, എല്ലാവരും വാഷിംഗ്ടണ്‍ ഡി.സിയില്‍ താമസിക്കുന്നു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ഡോ. ഫൗസി ദിവസേന 20 മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍, ഡോ. ഗ്രേഡി കൂട്ടായി ഒപ്പമുണ്ട്.
കൊറോണ പടരുമ്പോഴുള്ള ഏറ്റവും വലിയ ദുഃഖം മരണാസന്നരായരെ ഒരു നോക്കു കാണാനോ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിയില്ലെന്നതാണ്. ഇത് സ്പാനിഷ് പനി പോലെയല്ല. ആളുകള്‍ക്ക് ഇപ്പോഴും സംസ്കാരം നടത്താന്‍ കഴിയുമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ഇറ്റലി സംസ്കാരം ഉള്‍പ്പെടെയുള്ള സിവില്‍, മതപരമായ ചടങ്ങുകള്‍ നിരോധിച്ചതിനു തൊട്ടു പിന്നാലെ അമേരിക്കയും ഈ തീരുമാനമെടുത്തു. മരണാനന്തര ചടങ്ങുകളില്‍ ഹാജരാകുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുന്ന 'വെര്‍ച്വല്‍' സംസ്കാരങ്ങള്‍ കുടുംബങ്ങള്‍ നടത്തണമെന്ന് രോഗ നിയന്ത്രണ കേന്ദ്രങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
കോവിഡ്-19 മൂലം മരണമടഞ്ഞയാളുടെ സംസ്കാര ചടങ്ങുകള്‍ക്കു മാത്രമല്ല സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ബന്ധ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം ഇനിമേല്‍ മറ്റൊരു സംസ്ക്കാര ചടങ്ങുകള്‍ക്കും സംസ്ഥാനത്ത് ഒത്തുചേരാനാവില്ല എന്നത് ദുഃഖത്തിന്റെ വ്യാപ്തി വൈകാരികമായി വര്‍ദ്ധിപ്പിക്കുന്നു.
ചില ആധുനിക സംസ്കാര സമ്പ്രദായങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും വൈറസിന്റെ പ്രഭാവം ശക്തിപ്പെട്ടതോടെ അതു മാറ്റി. ഇപ്പോള്‍ കുടുംബാംഗങ്ങള്‍ക്കു ചെയ്യാനാവുന്നത് ഒന്നു മാത്രം, അവരുടെ ഭൗതികശരീരങ്ങള്ക്കപ്പുറം അവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാം. ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ, ഗ്ലാസ് വിന്‍ഡോയ്ക്ക് അപ്പുറത്ത് നിന്ന് അനുവദിച്ചാല്‍ മാത്രം, പ്രിയപ്പെട്ടവരെ കാണാനാവൂ എന്നതാണ് സ്ഥിതി. നിരവധി മലയാളികള്‍ നമ്മെ വിട്ടുപിരിഞ്ഞു പോയി. ഇനിയാരൊക്കെയെന്നും എപ്പോഴെന്നും ആര്‍ക്കറിയാം. മണ്മറഞ്ഞു പോയവര്‍ക്കു മുന്നില്‍ ആദരാഞ്ജലികളുടെ കണ്ണീര് കൂപ്പുകൈ, അവരുടെ വിയോഗത്തില്‍ വിലപിക്കുന്നവരുടെ ദുഖഃത്തില്‍ പങ്കുചേരുന്നതിനൊപ്പം അനുശോചിക്കുകയും ചെയ്യുന്നു.
റിപ്പോർട്ട്: ജോർജ് തുന്പയിൽ
ഐപിഎൽ സമ്മേളനം; പി.ജെ. കുര്യൻ സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ
എൻആർഎ കൺവെൻഷൻ: ഡാളസിൽ സമ്മേളനം നടത്തുന്നതിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളർ ലഭിക്കും
ഡാളസ്: ശനിയാഴ്ച മുതൽ ഡാളസിൽ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷ
കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹമരണം: ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു
ഒട്ടാവ: കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ
സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞായറാഴ്ച ഡാളസിൽ
ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന
ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നതിനായി മാഗ് കാമ്പയിൻ ആരംഭിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ
കളി കാര്യമായി; കൗമാരക്കാരൻ മരിച്ചത് സ്പെസി ചിപ്സ് കഴിച്ചതിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാസച്യുസിറ്റ്സ്: കഴിഞ്ഞ സെപ്റ്റംബറിൽ മാസച്യുസിറ്റ്സിൽ മരിച്
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
ഹൂസ്റ്റൺ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആ
‘അമേരിക്കയുടെ ആദ്യ ഗുരു’ ഡോക്യുമെന്ററി പിബിഎസിൽ പ്രദർശനം ആരംഭിച്ചു
ന്യൂജഴ്സി: ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്
ഐഎപിസിക്ക് പുതുനേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ
മത്തായി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പുർ പാണ്ടിച്ചേരിൽ കുടുംബാംഗമാ
അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് മൂന്ന് മരണം
ടെന്നസി: ടെന്നസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 സ്
മിനസോഡയിലെ ജില്ലാ ജഡ്ജിയായി വീണാ അയ്യരെ നിയമിച്ചു
മിനസോഡ: മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോ
പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥന് ഗവർണർ മാപ്പ് നൽകി
ടെക്സസ്: ഓസ്റ്റിനിൽ പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവി
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ വാർഷികാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: രജിസ്ട്രേഷൻ ഞായറാഴ്ച വരെ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരി
ലോംഗ് ഐലൻഡ് മൂവീസിന്റെ ഹ്രസ്വചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ പ്രദർശിപ്പിക്കും
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറ
ടാമ്പയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഫ്ലോറിഡ: ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് ആശംസകൾ നേർന
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പോലീസ് തിരിച്ചെടുത്തു
കാലിഫോർണിയ: ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണി
ഐപിഎൽ സമ്മേളനം; പി.ജെ. കുര്യൻ സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ
എൻആർഎ കൺവെൻഷൻ: ഡാളസിൽ സമ്മേളനം നടത്തുന്നതിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളർ ലഭിക്കും
ഡാളസ്: ശനിയാഴ്ച മുതൽ ഡാളസിൽ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷ
കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹമരണം: ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു
ഒട്ടാവ: കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ
സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞായറാഴ്ച ഡാളസിൽ
ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന
ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നതിനായി മാഗ് കാമ്പയിൻ ആരംഭിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ
കളി കാര്യമായി; കൗമാരക്കാരൻ മരിച്ചത് സ്പെസി ചിപ്സ് കഴിച്ചതിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാസച്യുസിറ്റ്സ്: കഴിഞ്ഞ സെപ്റ്റംബറിൽ മാസച്യുസിറ്റ്സിൽ മരിച്
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
ഹൂസ്റ്റൺ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആ
‘അമേരിക്കയുടെ ആദ്യ ഗുരു’ ഡോക്യുമെന്ററി പിബിഎസിൽ പ്രദർശനം ആരംഭിച്ചു
ന്യൂജഴ്സി: ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്
ഐഎപിസിക്ക് പുതുനേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ
മത്തായി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പുർ പാണ്ടിച്ചേരിൽ കുടുംബാംഗമാ
അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് മൂന്ന് മരണം
ടെന്നസി: ടെന്നസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 സ്
മിനസോഡയിലെ ജില്ലാ ജഡ്ജിയായി വീണാ അയ്യരെ നിയമിച്ചു
മിനസോഡ: മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോ
പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥന് ഗവർണർ മാപ്പ് നൽകി
ടെക്സസ്: ഓസ്റ്റിനിൽ പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവി
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ വാർഷികാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: രജിസ്ട്രേഷൻ ഞായറാഴ്ച വരെ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരി
ലോംഗ് ഐലൻഡ് മൂവീസിന്റെ ഹ്രസ്വചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ പ്രദർശിപ്പിക്കും
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറ
ടാമ്പയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഫ്ലോറിഡ: ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് ആശംസകൾ നേർന
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പോലീസ് തിരിച്ചെടുത്തു
കാലിഫോർണിയ: ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണി
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്റെ നയങ്ങൾ പുനപരിശോധിക്കുമോ?
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപിന്തുണ ഏറെ കുറഞ്ഞു
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ (എഫ്പ
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ ശനിയാഴ്ച അനുമോദിക്കും
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
ഡാളസ്: കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കു
ഇന്റർനാഷനൽ പ്രെയർലൈൻ പത്താമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക് വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭ
ഫ്ലോറിഡയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസ
പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വര്‍ണാഭമായി
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമ
കാൻ വാർഷിക സോവനീർ കവർ പ്രകാശനം ചെയ്തു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീക
ഗാസയിൽ സമ്പൂർണ വിജയം നേടാൻ ഇസ്രയേലിന് കഴിയില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി
ഫ്ലോറിഡ: ഹമാസിനെതിരേ ഇസ്രയേൽ സമ്പൂർണ വിജയം കൈവരിക്കുമെന്ന് ബൈ
ക്നാനായ റീജിയണൽ ക്വിസ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഹൂസ്റ്റണിൽ വിവാഹ ഒരുക്ക ക്യാമ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ
വിമാനത്തില്‍നിന്ന് ഐസ് കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വാഷിംഗ്ടൺ ഡിസി: വിമാനത്തിൽനിന്ന് ഐസ് കട്ട വീണ് ആട് ചത്തെന്ന പ
കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
ഒട്ടാവ: വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ (92) അന്തരി
അനു തോമസ് അമേരിക്കയിൽ അന്തരിച്ചു
കിംഗ്സ് ടൗൺ: കാരികുളം തെക്കേപുളിയ്ക്കൽ (വാഴയ്ക്കാപ്പാറ) അനു തോമ
ഡോ.എബ്രഹാം മാർ പൗലോസ് മേല്പട്ട ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക്
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാ
ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്
ജറുസലേം: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനു
എയിംനയുടെ യുഎസ്എ യൂണിറ്റിന് തുടക്കം കുറിച്ചു
ഹൂസ്റ്റൺ: ആൻ ഇന്റർനാഷണൽ മലയാളി നേഴ്സ് അസംബ്ലിയുടെ(എയിംന) യുഎ
ഹൂസ്റ്റണിൽ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മേയ് 12 ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദേ
കൊടുങ്കാറ്റിൽ വീട് തകർന്നു; ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൺ
കലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണി
ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
ഷിക്കാഗോ : പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മ
ഫോർട്ട്വർത്തിലെ ഫാർമസി അടിച്ചു തകർത്തെ സംഭവം; പ്രതികളുടെ ചിത്രം പുറത്തുവിട്ടു പോലീസ്
ഫോർട്ട്വർത്ത്: കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡ
സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ ഞായറാഴ്ച
മസ്ക്വിറ്റ് (ഡാളസ് ): സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊ
കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മാതൃദിനം ആചരിച്ചു
ഡാളസ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ളിയി
ഫോമ സെൻട്രൽ റീജൺ ഷിക്കാഗോ കലാമേള വൻവിജയമായി
ഷിക്കാഗോ: ഫോമ സെൻട്രൽ റീജൺ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തി
ഡാളസ് കേരള അസോസിയേഷൻ വടംവലി മത്സരം: രജിസ്ട്രേഷൻ ബുധനാഴ്ച വരെ
ഡാളസ്: കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന
ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ
ഹൂസ്റ്റൺ: കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ പകലോമറ്റം
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top