ബെർഗൻഫീൽഡ്, ന്യുജേഴ്സി: കഴിഞ്ഞ ഞായറാഴ്ച നിര്യാതനായ സജിൽ ജോർജ് പുളിയിലേത്തിലി(53)ന്റെ പൊതുദർശനം ഓഗസ്റ്റ് 5,6 (വ്യാഴം, വെള്ളി) തീയതികളിലും സംസ്കാരം ഓഗസ്റ്റ് 7 ശനിയാഴ്ചയും നടക്കും.
റാന്നി മന്ദമരുതി പുളിയിലേത്ത് പരേതരായ ജോർജ്-ശോശാമ്മ ദന്പതികളുടെ പുത്രനാണ് സജിൽ ജോർജ് ഭാര്യ: ജെസി, കുടുംബം ഭോപ്പാലിലാണ് (വയലത്തല ആനക്കുഴിക്കതടത്തിൽ). പ്രിയങ്ക, സ്റ്റെഫിനി എന്നിവരാണ് മക്കൾ. വെർഫെൻ ലാബോറട്ടറിയിൽ സീനിയർ ടീം ലീഡറും പ്രൊജക്റ്റ് മാനേജരുമായിരുന്നു.
എട്ടു സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച വത്സ ജോർജ് സഹോദരിയാണ് .
മറ്റു സഹോദരർ: മേരിക്കുട്ടി (ഫിലഡൽഫിയ) ആലീസ് (ഡാളസ്), സാറാമ്മ ജോണ്‍ (ഫിലാഡൽഫിയ), അമ്മിണി ജോർജ് (ഫിലാഡൽഫിയ), സണ്ണി ജോർജ് (ന്യുസിറ്റി, ന്യുയോർക്ക്), ഓമന (ഫിലഡൽഫിയ)
അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സജിൽ ഏഷ്യാനെറ്റ് യുഎസ്എ (യുഎസ് വീക്കിലി റൗണ്ടപ്പ്) ന്യൂസ് റീഡറായിരുന്നു. എംസിഎൻ ടിവിയിലും പ്രവർത്തിച്ചു.
പൊതുദർശനം വ്യാഴം, വെള്ളി (ഓഗസ്റ്റ് 5, 6) ദിനങ്ങളിൽ വൈകിട്ട് 4.30 മുതൽ 8:30 വരെ: സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676)
സംസ്കാര ശുശ്രൂഷ ശനിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ 9ന്: സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച്, 56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676
തുടർന്ന് സംസ്കാരം ജോർജ് വാഷിംഗ്ടണ്‍ മെമ്മോറിയൽ പാർക്ക്, 234 പരാമസ് റോഡ്, പരാമസ്, ന്യുജേഴ്സി-07652(GEORGE WASHINGTON MEMORIAL PARK
234 PARAMUS ROAD, PARAMUS, NJ 07652)
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബത്തെ നേരിട്ട് വിളിച്ചു അനുശോചനം രേഖപ്പെടുത്തി. ആന്‍േറാ ആന്റണി എം.പി, രാജു എബ്രഹാം എക്സ്.എംഎൽഎ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു. അമേരിയ്ക്കയിലെ നിരവധി മലയാളി സംഘടനകൾ സജിലിന്റെ ആകസ്മിക വേർപാടിൽ അനുശോചിച്ചു.
കേരളത്തിലും അമേരിക്കയിലും നിരവധി സുഹൃത് വലയങ്ങളുള്ള വ്യക്തിയായിരുന്നു സജിൽ. അമേരിക്കയിലെ റാന്നി പ്രവാസികളുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളെയാണ് സജിലിന്റെ വേർപാടിൽ കൂടി നഷ്ടപ്പട്ടതെന്ന് ഫ്രണ്ട്സ് ഓഫ് റാന്നി യൂഎസ്എ, ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളിലെ നേതാക്കൾ അനുസ്മരിച്ചു.
റിപ്പോർട്ട്: തോമസ് മാത്യു