സ​ജി​ൽ ജോ​ർ​ജി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു
Wednesday, August 4, 2021 10:53 PM IST
ഷി​ക്കാ​ഗോ: ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ജി​ൽ ജോ​ർ​ജി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ദു​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ട്രൈ​സ്റ്റാ​റും, ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ തു​ട​ങ്ങു​ന്പോ​ൾ ഏ​ഷ്യാ​നെ​റ്റി​ന്‍റെ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ വാ​ർ​ത്താ​ധി​ഷ്ഠി​ത വാ​രാ​ന്ത്യ പ​രി​പാ​ടി​യാ​യി​രു​ന്ന യു​എ​സ് വീ​ക്കി​ലി റൗ​ണ്ട​പ് എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത് കൂ​ടാ​തെ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ അ​തി​ന്‍റെ അ​വ​താ​ര​ക​നാ​യി​രു​ന്നു സ​ജി​ൽ. പി​ന്നീ​ട് എം​സി​എ​ൻ. എ​ന്ന ചാ​ന​ലി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.