94ാം ജന്മദി​നം ആ​ഘോ​ഷി​ച്ച ആ​ദ്യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ച്ച്.ഡ​ബ്ല്യു. ബു​ഷ്
Wednesday, June 13, 2018 9:46 PM IST
ടെ​ക്സ​സ്: അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ 94ാം ജന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് പ​ദ​വി അ​ല​ങ്ക​രി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യി ജോ​ർ​ജ് എ​ച്ച്.ഡ​ബ്ല്യു. ബു​ഷ്. ജൂ​ണ്‍ 12 ന് ​കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് മ​യി​ൻ കെ​ന്നി ബ​ങ്ക് ഫോ​ർ​ട്ടി​ലാ​യി​രു​ന്നു ബു​ഷി​ന്‍റെ ജന്മദി​നം ആ​ഘോ​ഷി​ച്ച​ത്.

ഏ​പ്രി​ലി​ൽ ഭാ​ര്യ ബാ​ർ​ബ​റ ബു​ഷ് മ​ര​ച്ച​തി​നു ശേ​ഷം പ​ല ത​വ​ണ ബു​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രി​ൽ കൂ​ടു​ത​ൽ വ​ർ​ഷം ദാ​ന്പ​ത്യ ജീ​വി​തം ന​യി​ക്കാ​ൻ (73) വ​ർ​ഷം അ​വ​സ​രം ല​ഭി​ച്ച​തും ബു​ഷ്-​ബാ​ർ​ബ​റ ദ​ന്പ​തി​ക​ൾ​ക്കാ​യി​രു​ന്നു. പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ നി​ന്നും പാ​ര​ച്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചാ​ടി​യാ​യി​രു​ന്നു എ​ണ്‍​പ​തും എ​ണ്‍​പ​ത്തി​യ​ഞ്ചും തൊ​ണ്ണൂ​റും ജ·​ദി​ന​ങ്ങ​ൾ ബു​ഷ് ആ​ഘോ​ഷി​ച്ച​ത്.

മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​റാ​ൾ​ഡ് ഫോ​ർ​ഡ് 93 വ​ർ​ഷ​വും 165 ദി​വ​സ​വും റൊ​ണ​ൾ​ഡ് റീ​ഗ​ൻ 93 വ​ർ​ഷ​വും 120 ദി​വ​സ​വും ജീ​വി​ച്ചി​രു​ന്നു. ബു​ഷി​നേ​ക്ക​ൾ നാ​ലു മാ​സം ചെ​റു​പ്പ​മാ​യ മു​ൻ​പ്ര​സി​ഡ​ന്‍റ് ജി​മ്മി​കാ​ർ​ട്ട​ർ ഒ​ക്ടോ​ബ​ർ 1 ന് ​തൊ​ണ്ണൂ​റ്റി​നാ​ലാം ജ·​ദി​നം ആ​ഘോ​ഷി​ക്കും. 1989 ജ​നു​വ​രി 20 മു​ത​ൽ 1993 ജ​നു​വ​രി 20 വ​രെ അ​മേ​രി​ക്ക​യു​ടെ നാ​ൽ​പ​ത്തി​യൊ​ന്നാ​മ​ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബു​ഷ്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ർ​ജ് ബു​ഷ്, റോ​ബി​ൻ ബു​ഷ്, ജെ​ബ് ബു​ഷ്, നീ​ൽ, മാ​ർ​വി​ൻ, ഡൊ​റോ​ത്തി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ