വി. ​യു​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും ഒ​ക്ടോ. 19 മു​ത​ൽ 28 വ​രെ സോ​മ​ർ​സെ​റ്റി​ൽ
Tuesday, October 16, 2018 10:38 PM IST
ന്യൂ​ജേ​ഴ്സി: ന്യൂ​ജേ​ഴ്സി​യി​ലെ സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും തി​രു​നാ​ളും ഒ​ക്ടോ​ബ​ർ 19 മു​ത​ൽ ഒ​ക്ടോ​ബ​ർ 28 വ​രെ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തു​ന്ന​താ​ണെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ലി​ഗോ​റി ഫി​ലി​പ്സ് ക​ട്ടി​യാ​കാ​ര​ൻ അ​റി​യി​ച്ചു.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 7.30 മു​ത​ൽ ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ 28ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കും.

2013 ഒ​ക്ടോ​ബ​ർ 17 നാ​ണ് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ സോ​മ​ർ​സെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന​ത്. ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ നി​ന്ന് ഫാ. ​എ​ബി പു​തു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന ആ​ർ​ച്ച് ബി​ഷ​പ്പ് ക്ര​സ്റ്റോ​ഫ് ഷോ​ണ്‍ ബോ​ണി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി സോ​മ​ർ​സെ​റ്റി​ലെ സെ​ൻ​റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് അ​ന്ന​ത്തെ വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി ഏ​റ്റു​വാ​ങ്ങു​ക​യും ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ അ​ഭി. പി​താ​വ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​ക്ടോ​ബ​ർ 19ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും വി. ​ദി​വ്യ​ബ​ലി​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ഗോ​റി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന​ത്തെ തി​രു​നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സെ​ന്‍റ് തെ​രേ​സ വാ​ർ​ഡ് നേ​തൃ​ത്വം ന​ൽ​കും.

20നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9 നു​ള്ള വി​ശു​ദ്ധ ദി​വ്യ​ബ​ലി​ക്ക് ഷി​ക്കാ​ഗോ രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും മ​റ്റു പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ക്കും. അ​ന്നേ​ദി​വ​സം മ​താ​ധ്യാ​പ​ക​ർ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ന​ത്ത​പ്പെ​ടും. ക്ലാ​സു​ക​ൾ​ക്ക് റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും.

ഒ​ന്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ നൊ​വേ​ന​യും, പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും വി​വി​ധ വാ​ർ​ഡ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. 19ന് ​സെ​ന്‍റ് തെ​രേ​സ വാ​ർ​ഡ്, 20ന് ​സെ​ന്‍റ് മേ​രീ​സ് വാ​ർ​ഡ്, 21ന് ​സെ​ൻ​റ് .തോ​മ​സ് വാ​ർ​ഡ്, 22ന് ​സെ​ന്‍റ് ജോ​സ​ഫ് വാ​ർ​ഡ്, 23ന് ​സെ​ന്‍റ് ജോ​ർ​ജ് വാ​ർ​ഡ്, 24ന് ​സെ​ന്‍റ് ആ​ന്‍റ​ണി വാ​ർ​ഡ്, 25ന് ​സെ​ന്‍റ് ജൂ​ഡ് വാ​ർ​ഡ്, 26ന് ​സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ വാ​ർ​ഡ്, 27ന് ​സെ​ന്‍റ് പോ​ൾ​സ് വാ​ർ​ഡ് എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 28 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​ഷി​ക്കാ​ഗോ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. ദി​വ്യ​ബ​ലി​ക്കു ശേ​ഷം ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​ന്‍റെ രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പ്ര​ദ​ക്ഷി​ണ​വും പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം തി​രി​ശേ​ഷി​പ്പ് വ​ണ​ക്ക​വും, തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

മി​നേ​ഷ് ജോ​സ​ഫ് (ട്ര​സ്റ്റി ) 201978 9828,മേ​രി​ദാ​സ​ൻ തോ​മ​സ് (ട്ര​സ്റ്റി) 201 912 6451, ജ​സ്റ്റി​ൻ ജോ​സ​ഫ് (ട്ര​സ്റ്റി ) 732762 6744, സാ​ബി​ൻ മാ​ത്യൂ (ട്ര​സ്റ്റി ) 848 391 8461, ബി​ൻ​സി ഫ്രാ​ൻ​സി​സ് (കോ​ർ​ഡി​നേ​റ്റ​ർ), 908 531 4034, ജോ​ജോ ചി​റ​യി​ൽ (കോ​ർ​ഡി​നേ​റ്റ​ർ) 732 215 4783, ജെ​യിം​സ് പു​തു​മ​ന (കോ​ർ​ഡി​നേ​റ്റ​ർ) 732 216 4783.


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം