ഫോമ സെന്‍ട്രല്‍ റീജൺ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബര്‍ 10-ന്
Friday, November 9, 2018 5:07 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) ഷിക്കാഗോ റീജൺ പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബര്‍ 10ന് (ശനി) വൈകുന്നേരം 6 മുതല്‍ ആരംഭിക്കും.

മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിലാണ് (7800 Lynos st, Morton Groove, IL 60053) പരിപാടികള്‍.. ഷിക്കാഗോയിലുള്ള സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമയുടെ ദേശീയ നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും.

ഫോമ നാഷണല്‍ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായികുന്ന ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ പാട്ടപതി, ആഷ്‌ലി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുന്ന റീജിയണല്‍ ഫാമിലി നൈറ്റിലേക്ക് കുടുംബ സമേതം വന്ന് ആസ്വദിക്കാന്‍ അതിമനോഹരമായ നൃത്യനൃത്യങ്ങള്‍, ഷിക്കാഗോയിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, ബാങ്ക്വറ്റ് എന്നിവയുണ്ടായിരിക്കും.

പരിപാടികളുടെ വിജയത്തിനായി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി, വൈസ് ചെയര്‍മാന്‍ സിനു പാലയ്ക്കത്തടം, സാം ജോര്‍ജ്, ജോണിക്കുട്ടി പിള്ളവീട്ടില്‍, രഞ്ചന്‍ ഏബ്രഹാം, ജോര്‍ജ് മാത്യു, റോയി മുളക്കുന്നേല്‍, ജിതേഷ് ചുങ്കത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി കുടുംബങ്ങളേയും ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, റീജൺ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, കോ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ബിജി സി. മാണി, റീജിയന്‍ വനിതാ പ്രതിനിധി നിഷ എറിക്, ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, ജോയിന്റ് സെക്രട്ടറി ജീന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം