ന്യു​ജേ​ഴ്സി ക​ണ്‍​വ​ൻ​ഷ​ന് പി​ന്തു​ണ​യു​മാ​യി ഡി​ട്രോ​യി​റ്റ് ചാ​പ്റ്റ​ർ
Thursday, December 13, 2018 7:49 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ക​ണ്‍​വ​ൻ​ഷ​ൻ പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഡി​ട്രോ​യി​റ്റ് ചാ​പ്റ്റ​ർ. ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ങ്ങ​ളു​ടെ ഭാ​ഗ​മാ​യെ​ത്തി​യ ക​ഐ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​രേ​ഖാ മേ​നോ​ന് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ഡി​ട്രോ​യി​റ്റി​ൽ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ക​ഐ​ച്ച്എ​ൻ​എ ഡി​ട്രോ​യി​റ്റ് ക​ണ്‍​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ഡി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​ട്ടി, ട്ര​ഷ​റ​ർ സു​ദ​ർ​ശ​ന കു​റു​പ്പ്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് നാ​യ​ർ, ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​നി​ൽ പി​ങ്കോ​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെു​ത്തു.

സം​ഘാ​ട​ന മി​ക​വി​ലും ക​ലാ​പ​രി​പാ​ടി​ക​ളു​ടെ വ്യ​ത്യ​സ്ഥ​ത​യി​ലും ക​ഐ​ച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ മി​ക​ച്ച​ത് സം​ഘ​ടി​പ്പി​ച്ച ഡി​ട്രോ​യി​റ്റ് ചാ​പ്റ്റ​റി​ന്‍റെ സ്വീ​ക​ര​ണം ആ​വേ​ശം ന​ൽ​കു​ന്ന​താ​ണെ​ന്ന് ഡോ. ​രേ​ഖാ മോ​നോ​ൻ പ​റ​ഞ്ഞു. ന്യൂ​ജേ​ഴ്സി ക​ണ്‍​വ​ൻ​ഷ​ൻ മി​ക​ച്ച​താ​ക്കാ​ൻ ഓ​രോ​രു​ത്ത​രു​ടേ​യും പി​ന്തു​ണ​യും അ​വ​ർ തേ​ടി.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​നാ​ണ് ന്യു​ജേ​ഴ്സി​യി​ൽ ന​ട​ക്കു​ക. ഓ​ഗ​സ​റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 2 വ​രെ ചെ​റി​ഹി​ൽ ക്രൗ​ണ്‍​പ്ലാ​സാ ഹോ​ട്ട​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.