എ​സ്എം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​ക്സ് സെ​മി​നാ​ർ ജ​നു​വ​രി 27ന്
Tuesday, January 15, 2019 11:04 PM IST
ന്യൂ​യോ​ർ​ക്ക്: ട്രം​പ് ഭ​ര​ണ നേ​തൃ​ത്വം ടാ​ക്സ് മേ​ഖ​ല​യി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള സ​മൂ​ല മാ​റ്റ​ങ്ങ​ളെ​പ്പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും, 2018 ലെ ​ടാ​ക്സ് ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​മു​ള്ള ടാ​ക്സ് സെ​മി​നാ​ർ എ​സ്എം​സി​സി ബ്രോ​ങ്ക്സ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 27നു ​ഞാ​യ​റാ​ഴ്ച 12.30 ന് ​ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും.

ടാ​ക്സ് മേ​ഖ​ല​യി​ൽ നി​ര​വ​ധി വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ള്ള ബാ​ബു ജോ​സ​ഫ് സി​പി​എ, ബാ​ബു മു​ക​ളേ​ൽ സി​പി​എ, സ​ണ്ണി ചാ​ക്കോ സി​പി​എ എ​ന്നി​വ​ർ റി​യ​ൽ എ​സ്റ്റേ​റ്റ് ടാ​ക്സ്, ചൈ​ൽ​ഡ് ക്രെ​ഡി​റ്റ്, ഐ​റ്റ​മ​യി​സി​ഡ് ഡി​ഡ​ക്ഷ​ൻ, റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ൾ, കോ​ള​ജ് ക്ര​ഡി​റ്റ്സ്, സ്റ്റു​ഡ​ന്‍റ് ലോ​ണ്‍, വി​ദേ​ശ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് എ​ടു​ക്കു​ന്ന​താ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി