ജോ​യി ചെ​മ്മാ​ച്ചേ​ലി​ന്‍റെ വി​യോ​ഗം സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്ടം: ഡോ. ​മാ​മ​ൻ സി. ​ജേ​ക്ക​ബ്
Friday, February 15, 2019 6:36 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ക​മ്മി​റ്റി​യം​ഗ​വും സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ജോ​യി ചെ​മ്മാ​ച്ചേ​ലി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ​ൻ സി. ​ജേ​ക്ക​ബ് അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ​ദ​വി​ക​ളി​ൽ ജോ​യി പ്ര​വ​ർ​ത്തി​ച്ച സ​മ​യ​ങ്ങ​ളി​ലൊ​ക്കെ ഏ​തെ​ങ്കി​ലു​മൊ​രു പ​ദ​വി​യി​ൽ ഞാ​നും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ന്നു മു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു. ജോ​യി ഫൊ​ക്കാ​നാ ഷി​ക്കാ​ഗോ ക​ണ​വ​ൻ​ഷ​ന്‍റെ ക​ണ്‍​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച​പ്പോ​ഴാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ വേ​റെ ഒ​രു ത​ല​ത്തി​ലെ​ത്തി. ഫൊ​ക്കാ​നാ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ മി​ക​ച്ച ക​ണ്‍​വ​ൻ​ഷ​നാ​യി ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​ൻ മാ​റി.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ