റിയാലിറ്റി സ്റ്റാർ സീൻ മല്ലികൻ അന്തരിച്ചു
Wednesday, February 20, 2019 10:19 PM IST
ഹൂസ്റ്റണ്‍: റ്റിഎല്‍സി ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി സ്റ്റാര്‍ സിന്‍ മില്ലികന്‍ (29) അന്തരിച്ചു. ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ഇന്‍ഫക്ഷന്‍ ചികിത്സയിലിരക്കെ ഫെബ്രുവരി 17 നാണ് അന്ത്യം. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് ശ്വാസംതടസം നേരിടുകയും, ഹൃദയമിടിപ്പ് നില്‍ക്കുകയും ചെയ്തു. സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമവും വിഫലമായി.

2016 ല്‍ ആദ്യമായി My 600LD LIFE ഷോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സീനിന്‍റെ ശരീരഭാരം 900 പൗണ്ടായിരുന്നു. പിന്നീട് വെയ്റ്റ് ലോസ് ശസ്ത്രക്രിയക്ക് വിധേയമായതായി മാതാവ് റിനെ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കുശേഷം 400 പൗണ്ട് തൂക്കം കുറഞ്ഞുവെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായില്ല.പത്താം വയസില്‍ സീനിന്‍റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതും, 2017 ല്‍ മതാവിന്‍റെ മരണവും ജീവിതത്തെ തളര്‍ത്തിയിരുന്നു.

സീനിന്‍റെ മരണത്തില്‍ ടിഎല്‍സി ടെലിവിഷന്‍ പ്രവര്‍ത്തകര്‍ ദുഃഖം രേഖപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ