നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ൽ നി​ന്നും കാ​ണാ​താ​യ ന​ഴ്സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, March 14, 2019 10:29 PM IST
നോ​ർ​ത്ത് ക​രോ​ളൈ​ന: നോ​ർ​ത്ത് ക​രോ​ളൈ​ന​യി​ൽ നി​ന്നും കാ​ണാ​താ​യ എ​മ​ർ​ജ​ൻ​സി റൂം ​ന​ഴ്സ് ഡ​യാ​നാ കീ​ലി​ന്‍റെ (38) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​തി​നെ​ട്ടു വ​യ​സു​ള്ള ഡ​യാ​ന​യു​ടെ മ​ക​ൾ മാ​താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു പ​രാ​തി​പ്പെ​ട്ട​ത്.

നാ​ഷ്വി​ല്ല​യി​ലെ ഡ​യാ​ന​യു​ടെ വീ​ടി​നു മു​ന്നി​ൽ ഇ​വ​രു​ടെ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​യി നാ​ഷ്വി​ല്ല ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം അ​ഴു​കി തു​ട​ങ്ങി​യ​തി​നാ​ൽ ഡ​യാ​ന​യു​ടേ​താ​ണോ എ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യ​ണ​മെ​ങ്കി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തു വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും ഷെ​റി​ഫ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഡ​യാ​ന​യു​ടെ ഭ​ർ​ത്താ​വ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നും ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ഭ​ർ​ത്താ​വ് ലീ​ൻ നീ​ൽ നേ​ര​ത്തെ വി​വാ​ഹം ചെ​യ്തി​രു​ന്ന ഭാ​ര്യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഡ​യാ​ന​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ ത​മ്മി​ൽ കു​ടും​ബ ക​ല​ഹം ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഡ​യാ​ന​യു​ടെ 10 വ​യ​സു​ള്ള മ​ക​നെ അ​മ്മൂ​മ്മ​യു​ടെ സം​ര​ക്ഷ​ണ​യി​ൽ വി​ട്ടു കൊ​ടു​ത്തു.

ഡ​യാ​ന​യെ അ​വ​സാ​ന​മാ​യി വെ​ള്ളി​യാ​ഴ്ച ലീ​ൻ നീ​ലാ​ണ് ക​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ലീ​നി​ന്‍റെ ആ​ദ്യ ഭാ​ര്യ ഇ​തേ വീ​ട്ടി​ൽ വീ​ണു മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ