റവ. ഫിലിപ്പ് ഫിലിപ്പിന് യാത്രയയപ്പു നൽകി
Monday, March 18, 2019 8:10 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി.

ട്രിനിറ്റി മാർത്തോമ്മ ഇടവക സഹവികാരിയും സെന്‍റ് തോമസ് മാർത്തോമ്മ കോൺഗ്രിഗേഷൻ വികാരിയുമായ റവ. ഫിലിപ്പ് ഫിലിപ്പ്, ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ മുൻ പ്രസിഡന്‍റ് കൂടിയാണ്.

ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ദേവാലയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ പ്രസിഡന്‍റ് ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. റവ. കെ.ബി. കുരുവിള, സെക്രട്ടറി അനൂപ് ചെറുകാട്ടൂർ, മറ്റു ഭാരവാഹികൾ എന്നിവർ അച്ചന് യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു. എക്യൂമെനിക്കൽ കമ്യൂണിറ്റിയുടെ ഉപഹാരം അച്ചന് ചടങ്ങിൽ നൽകി.

മറുപടി പ്രസംഗത്തിൽ നാളിതുവരെ ലഭിച്ച എല്ലാ കൈത്താങ്ങലുകൾക്കും സഹകരണത്തിനും നന്ദി പറഞ്ഞ റവ.ഫിലിപ്പ് ഫിലിപ്പും ബസ്‌കിയാമ്മ ജിൻസി ഫിലിപ്പും എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ വളർച്ചക്കു എല്ലാ ഭാവുകങ്ങളും നേർന്നു.

റിപ്പോർട്ട് : ജീമോൻ റാന്നി