യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം
Saturday, April 27, 2024 3:59 PM IST
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു. സൗ​ത്ത് ബേ ​ടെ​ക് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ചെ​റു​ക​ര ത​രു​ൺ ജോ​ർ​ജ്, ഭാ​ര്യ റി​ൻ​സി, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് മ​ക്ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ല​മീ​ഡ കൗ​ണ്ടി​യി​ലെ പ്ല​സ​ന്‍റ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ല​ക്ട്രി​ക് കാ​ർ പോ​സ്റ്റി​ൽ ഉ​ര​സി​യ​ശേ​ഷം മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ തീ ​പി​ടി​ച്ച കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. കാ​ർ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.