ഹൂസ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ വി​വാ​ഹ ഒ​രു​ക്ക ക്യാ​മ്പ് വെള്ളി മുതൽ
Wednesday, May 8, 2024 12:22 AM IST
ബി​ബി തെ​ക്ക​നാ​ട്ട്
ഹൂസ്റ്റ​ൺ: ക്നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഈ മാസം പ​ത്തു മു​ത​ൽ 12 ​വ​രെ തീ​യ​തി​ക​ളി​ൽ (വെ​ള്ളി, ശ​നി, ഞാ​യ​ർ) ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​ന​ത്തി​ൽ ക്നാ​നാ​യ റീ​ജിയണി​ലെ വി​വി​ധ ഇ​ട​വ​ക​യി​ലു​ള്ള യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു.

ക്നാ​നാ​യ റീ​ജിയൺ ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​മ്പി​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ.​ബി​പി ത​റ​യി​ൽ, ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ, ബെ​ന്നി കാ​ഞ്ഞി​ര​പ്പാ​റ, റെ​സി​ൻ ഇ​ല​ക്കാ​ട്ട്, സ്വേ​നി​യ ഇ​ല​ക്കാ​ട്ട്, ജോ​ൺ വ​ട്ട​മ​റ്റ​ത്തി​ൽ, എ​ലി​സ​ബ​ത്ത് വ​ട്ട​മ​റ്റ​ത്തി​ൽ, ദീ​പ്തി ടോ​മി, ജി​റ്റി പു​തു​ക്കേ​രി​ൽ, ജ​യ കു​ള​ങ്ങ​ര, ജോ​ണി ചെ​റു​ക​ര, ജൂ​ലി സ​ജി കൈ​പ്പു​ങ്ക​ൽ, തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള വ്യ​ത്യ​സ്ത മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു ആ​ത്മീ​യ​വും മ​നഃ​ശാ​സ്ത്ര​പ​ര​വും ഭൗ​തി​ക​വു​മാ​യ ക്ലാ​സുക​ളാ​ണ് ന​ൽ​ക​പ്പെ​ടു​ന്ന​ത്. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വർ ഇ​ട​വ​ക വി​കാ​രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ ഫാ​മി​ലി ക​മ്മീ​ഷ​ൻ അ​റി​യി​ക്കു​ന്നു.