ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Wednesday, May 8, 2024 2:18 AM IST
പി .പി. ചെ​റി​യാ​ൻ
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മാ​ർ 1,814 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ചു (59.44%). അ​ദ്ദേ​ഹ​ത്തി​ൻ്റെ എ​തി​രാ​ളി ഫ്രെ​ഡി ഗ്യൂ​റ 1,238( 40.56%) വോ​ട്ടു​ക​ളാ​ണ് 40.56% നേ​ടി​യ​ത്. ര​മേ​ഷ് പ്രേം​കു​മാ​റി​നു പു​റ​മെ ബി​ജു മാ​ത്യു​വും കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​ണ്

15വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​പ്പ​ലി​ൽ താ​മ​സി​ക്കു​ന്ന ര​മേ​ഷ് 11 വ​ർ​ഷ​ത്തെ സം​രം​ഭ​ക പ​രി​ച​യ​മു​ള്ള ഒ​രു ചെ​റു​കി​ട ബി​സി​ന​സ്‌​സ് ഉ​ട​മ​യാ​ണ്.​ ഇ​പ്പോ​ൾ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഡാ​റ്റ ലീ​ഡ​ർ , ഓ​ഗൂ​ർ ഐ​ടി ഇ​ൻ​കോ​ർ​പ്പ​റേ​ഷ​ൻ്റെ സ്ഥാ​പ​ക​ൻ സി​ഇ​ഒ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഒ​ക്ല​ഹോ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എ​ഞ്ചി​നീ​യ​റിം​ഗി​ൽ (ഓ​പ്പ​റേ​ഷ​ൻ റി​സ​ർ​ച്ച്) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്.