രാജേന്ദ്രന്‍ തലപ്പത്ത് കെ എച്ച്‌ എൻ എ കാനഡ റീജിയന്‍ വൈസ് പ്രസിഡന്‍റ്
Wednesday, March 20, 2019 7:55 PM IST
ടൊറന്‍റോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കാനഡ റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്‍റായി രാജേന്ദ്രന്‍ തലപ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു.

കാല്‍ നൂറ്റാണ്ടിലേറെയായി കാനഡയില്‍ താമസിക്കുന്ന രാജേന്ദ്രന്‍, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. തലശേരി നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രയിനിംഗ് ഫൗണ്ടഷന്‍ കോളജില്‍ നിന്ന് ടൂള്‍ മേക്കര്‍ പഠനം പൂര്‍ത്തിയാക്കിയ രാജേന്ദ്രന്‍, ടൊറന്‍റോ യിലെ പ്രമുഖ കമ്പനിയുടെ എജിഎം ആണ്. ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം, ഒന്‍റാറിയോ ഹിന്ദു മലയാളി, ടൊറന്‍റോ മലയാളി സംഘം എന്നിവയില്‍ സജീവമാണ്.

പ്രവീണയാണ് ഭാര്യ. അജ്ഞന, സഞ്ചയ്‌ എന്നിവർ മക്കളാണ്.

ഹിന്ദു ഹെറിറ്റേജ് സെന്‍ററില്‍ നടന്ന ശുഭാരംഭ ചടങ്ങില്‍ കെ എച്ച്‌ എൻ എ ദേശീയ അധ്യക്ഷ ഡോ. രേഖാ മേനോന്‍, ഉപാധ്യക്ഷന്‍ ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ്, ട്രഷറര്‍ വിനോദ് കെആര്‍കെ, മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി. ഡയറക്ടർ ബോർഡ്‌ അംഗം സുദർശനകുറുപ്പ്‌ എന്നിവര്‍ സംബന്ധിച്ചു.

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഓഗസറ്റ് 30 മുതല്‍ സെപ്റ്റംബപര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ് നടക്കുക.