ഫിലാഡൽഫിയ സെന്‍റ് ജൂഡ് മലങ്കര ഇടവകയിൽ നോന്പുകാലധ്യാനം മാർച്ച് 29, 30 തീയതികളിൽ
Wednesday, March 20, 2019 9:17 PM IST
ഫിലഡൽഫിയ: സെന്‍റ് ജൂഡ് മലങ്കരകത്തോലിക്കാ ഇടവകയിൽ നോന്പുകാലത്തിനൊരുക്കമായി വാർഷികധ്യാനം നടത്തുന്നു. മാർച്ച് 29, 30 (വെള്ളി, ശനി) തീയതികളിലാണ് ധ്യാനം.

ഫാ. മാത്യു തുണ്ടിയിൽ, ഡോ. റെയ്മണ്ടോ അന്‍റോയിൻ, ഡോ. സിസ്റ്റർ ജോസ് ലിൻ എടത്തിൽ എന്നിവരാണ് ഗാനശുശ്രൂ‍ക്ക് നേതൃത്വം നൽകുന്നത്. മുതിർന്നവർക്കും മലയാളം മനസിലാവുന്ന യുവജനങ്ങൾക്കും മലയാളത്തിലൂള്ള ധ്യാനം ഫാ. തുണ്ടിയിലും, ഇംഗ്ലീഷിലുള്ള യുവജനധ്യാനം ഡോ. റെയ്മണ്ടോയും നയിക്കും. സൺഡേ സ്കൂൾ കുട്ടികൾക്കുള്ള ധ്യാനം സിസ്റ്റർ ഡോ. ജോസ് ലിൻ എടത്തിൽ നയിക്കും.

29 ന് വൈകുന്നേരം 5.30 മുതൽ രാത്രി ഒന്പതു വരെയും 30 ന് രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം. വചനസന്ദേശം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ജപമാലപ്രാർത്ഥന, വിശുദ്ധ കുരിശിന്‍റെ വഴി എന്നിവയാണ് ധ്യാനദിവസങ്ങളിലെ ശുശ്രൂഷകൾ.

വിവരങ്ങൾക്ക്: റവ. ഡോ. സജി മുക്കൂട്ട് (വികാരി) 917 673 5318, ജോണ്‍ എടത്തിൽ (സെക്രട്ടറി) 267 738 5233.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ