ഡിട്രോയ്റ്റ് മാർത്തോമ്മ സഭയുടെ പുതിയ കോൺഗ്രിഗേഷന് സിനഡിന്‍റെ അനുമതി
Saturday, March 23, 2019 4:14 PM IST
ഡിട്രോയിറ്റ് : ട്രോയ്, സ്റ്റെർലിംഗ് ഹൈട്സ് ,വാറൻ ,മകോംബ് ,ടൗൺഷിപ് ഷെൽബി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള മാർത്തോമ്മ സഭാ വിശ്വാസികൾക്ക് ആരാധിക്കുന്നതിനും കൂടിവരവിനും ഒരു പുതിയ കോൺഗ്രിയേഷൻ അനുവദിച്ച് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉത്തരവായി.

ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗങ്ങൾ ഉൾപ്പെടെ നാല്പത്തിയൊന്പതു പേർ പുതിയ ഇടവക അനവധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പിട്ടു നൽകിയ അപേക്ഷ കഴിഞ്ഞ മാസം കൂടിയ സഭാ സിനഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയായിരുന്നു.

സെന്‍റ് ജോൺസ് മാർത്തോമ്മ കോൺഗ്രിഗേഷൻ മിഷിഗൺ എന്ന പേരിലാണ് പുതിയ മിഷൻ അറിയപ്പെടുക. അമേരിക്കയിൽ ജനിച്ചുവളർന്നു സഭാ ശുശ്രുഷയിൽ പ്രവേശിച്ച റവ. ക്രിസ്റ്റഫർ ഡാനിയേലിനാണ് പുതിയ കോൺഗ്രിഗേഷന്‍റെ ചുമതല. പുതിയ ദേവാലയത്തിൽ ഏപ്രിൽ ഏഴിന് (ഞായർ) ഇവാൻസ്‌വുഡ് ചർച്ചിൽ ( 2601 E Square lake Rd. Troy -48085) രാവിലെ 8.30 ന് പ്രഥമ വിശുദ്ധ കുർബാന ശുശ്രൂഷ അർപ്പിക്കും .

റിപ്പോർട്ട്: പി.പി. ചെറിയാൻ