ഷിക്കാഗോ സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
Saturday, April 13, 2019 7:42 PM IST
ഷിക്കാഗോ: സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ( 150 Belle Dr, Northlake, IL-60164. https://www.stpeterschurchchicago.org) കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

ഏപ്രിൽ 14 ഓശാന ഞായറാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും.

17 ന് പെസഹാ ബുധനാഴ്ച വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് പെസഹാ കുർബാനയും നടക്കും.

19 ന് രാവിലെ 9 ന് ദു:ഖവെള്ളിയുടെ ശ്രുശ്രൂഷകള്‍ ആരംഭിക്കും.

20 ന് ദുഃഖശനി രാവിലെ 9 ന് പ്രഭാതപ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

20 ന് (ശനി) വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ഥനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുർബാന നടക്കും.

21 ന് (ഞായർ) വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് തേലപ്പിള്ളില്‍ സഖറിയ കോർ എപ്പിസ്‌കോപ്പായും റവ: ഫാ. ബിജുമോന്‍ ജേക്കബും അഭ്യര്‍ഥിക്കുന്നു.

വിവരങ്ങള്‍ക്ക്: 224 217 7846, 551 232 4326.