ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള റജിസ്ട്രേഷൻ 22 വരെ
Thursday, April 18, 2019 10:26 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ കലാമേള 2019 ന്‍റെ ഓൺലൈൻ റജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 22 വരെ നീട്ടി. കലാമേളയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വെബ്സൈറ്റായ www.chicagomalayaleeassociation.org റജിസ്റ്റർ ചെയ്യേണ്ടതാണ്.

സെന്‍റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ (5000 St Charles Rd, Bell wood) ഏപ്രിൽ 27 ന് (ശനി) രാവിലെ 8 മുതൽ മത്സരങ്ങൾ നടത്തും. സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തും. ഷിക്കാഗോയിലും അതിന്റെ സബേർബുകളിലുമുള്ള മലയാളികളായ കുട്ടികൾക്ക് കലാമേളയിൽ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക് :ജോൺസൻ കണ്ണൂക്കാടൻ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 812 685 6749, ജിതേഷ് ചുങ്കത്ത് (ട്രഷറർ) 224 522 9157, ആൽവിൻ ഷിക്കോർ (കലാമേള കോർഡിനേറ്റർ) 630 303 4785, ഷൈനി ഹരിദാസ് (കോ കോർഡിനേറ്റർ) 630 290 7143, സന്തോഷ് കാട്ടൂക്കാരൻ (കോ കോർഡിനേറ്റർ) 773 469 5048, സാബു കട്ടപ്പുറം : 847 791 1452.