ഡിട്രോയ്റ്റിൽ കേരള ക്ലബ് തൈക്കൂടം ബ്രിഡ്ജ് ഷോ ജൂൺ 28ന്
Thursday, April 18, 2019 11:59 PM IST
ഡിട്രോയ്റ്റ്: കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 28ന് (വെള്ളി) നടക്കുന്ന തൈക്കൂടം ബ്രിഡ്ജ് ഷോയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫീസിൽ നടന്നു. പ്രസിഡന്‍റ് ധന്യ മേനോൻ ആദ്യ ടിക്കറ്റ് ഡിട്രോയ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് മനോജ് ജെയ്ജിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

അത്യാധുനിക ശബ്ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സംഗീതത്തിന്‍റെ നവ്യാനുഭവങ്ങൾ സൃഷ്ടിക്കുന്ന തൈക്കൂടം ഗ്രൂപ്പിന്‍റെ സംഗീത സന്ധ്യ രാത്രി 7.30ന് സെന്‍റ് ക്ലയർ ഷോർ ലേക്ക് വ്യൂ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് അരങ്ങേറുക.

ഷോയുടെ മെഗാ സ്പോൺസർമാർ കോശി ജോർജ്, റിമാക്സ്, നാഷണൽ ഗ്രോസേഴ്സ്, ചിൽഡ്രൻസ് അക്കാദമി എന്നിവരാണ്.

ഷോയുടെ വിജയത്തിനായി അജയ് അലക്സ്, ജോളി ഡാനിയേൽ, ഷിജു വിൽസൻ, സ്വപ്ന ഗോപാലകൃഷ്ണൻ, കാർത്തി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: thaikudamkeralaclub.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: അലൻ ചെന്നിത്തല