ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ലി​നെ സ​ന്ദ​ർ​ശി​ച്ചു
Saturday, May 18, 2019 1:41 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ പു​തു​താ​യി ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ സു​ദാ​ക​ർ ഒ​ലി​ല​യെ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, ജോ​സ് മ​ണ​ക്കാ​ട് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ലു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക്കി​ട​യാ​യി. ഒ​സി​ഐ കാ​ർ​ഡ് സ്വ​ത്തു കൈ​മാ​റ്റം ചെ​യ്യു​ന്ന​ത്, നാ​ട്ടി​ലു​ള്ള സ്വ​ത്തു​ക്ക​ൾ സം​ര​ക്ഷി​ക്കു​ക, താ​ൽ​ക്കാ​ലി​ക വീ​സ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന് മ​ല​യാ​ളി​ക​ളെ പ്ര​തി​നീ​ധി​ക​രി​ക്കു​ന്ന​തി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​വ​സ​രം ഒ​രു​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം