ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Monday, June 10, 2019 10:35 PM IST
ന്യൂ​യോ​ർ​ക്ക്: ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ജൂ​ണ്‍ 1 ശ​നി​യാ​ഴ്ച ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ ആ​ദ്യ യോ​ഗം കോ ​പ്ര​സി​ഡ​ൻ​റ് ലൈ​സി അ​ല​ക്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. പൊ​തു​യോ​ഗം പാ​സാ​ക്കി​യ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം മൂ​ന്ന് അം​ഗ​ങ്ങ​ളെ​ക്കൂ​ടി പു​തു​താ​യി ബോ​ർ​ഡി​ലേ​ക്ക് ഏ​ക​ക​ക​ണ്ഠ​മാ​യി നി​യ​മി​ച്ചു.

കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ന​ട​ന്ന നി​യ​മ​നം ന​ട​ത്തി​യ​വ​രാ​യ വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​രെ കൂ​ടാ​തെ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി തു​ട​രു​ന്ന​വ​ർ ലൈ​സി അ​ല​ക്സ്, ഷാ​ജി​മോ​ൻ വെ​ട്ടം, അ​ല​ക്സാ​ണ്ട​ർ പൊ​ടി​മ​ണ്ണി​ൽ, ഇ​ന്ന​സെ​ൻ​റ് ഉ​ല​ഹ​ന്നാ​ൻ, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, സ​ജി പോ​ത്ത​ൻ, ജി​ജി റ്റോം ​എ​ന്നി​വ​രാ​ണ്.

ഇ​ട​ക്കാ​ല ചു​മ​ത​ല​ക്കാ​രാ​യി ജി​ജി റ്റോം (​പ്ര​സി​ഡ​ന്‍റ്), സ​ജി പോ​ത്ത​ൻ (സെ​ക്ര​ട്ട​റി), അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ​താ​യി നി​യ​മി​ച്ച ബോ​ർ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം കൂ​ടി അ​സോ​സി​യേ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​കൂ​ട്ടു​വാ​നും പൊ​തു​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തോ​ടു​കൂ​ടി പി​ക്നി​ക്ക്, മ​ല​യാ​ളം സ്കൂ​ൾ, അ​ഡോ​പ്റ്റ് എ ​ഹൈ​വേ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ലും ചു​റ്റു​പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ഡ്സ​ണ്‍​വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജ​യ​പ്ര​കാ​ശ് നാ​യ​ർ